Premium

മുഖ്യനാകാൻ കോൺഗ്രസിൽ തമ്മിലടി, ബൊമ്മെയെക്കൊണ്ട് ‘വലഞ്ഞ്’ ബിജെപി; കർണാടക എങ്ങോട്ട്?

HIGHLIGHTS
  • അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടക പിടിക്കാൻ മുന്നണികൾ
  • നേതാക്കൾ തമ്മിൽ അധികാര വടംവലി; ജാതി സമവാക്യങ്ങൾ ആർക്കൊപ്പം?
karnataka-politics
ബസവരാജ് ബൊമ്മെ, ഡി.കെ. ശിവകുമാർ, എച്ച്.ഡി. കുമാരസ്വാമി (Image- Manorama Online Creative)
SHARE

രാജ്യത്തെ പ്രധാനപ്പെട്ട രണ്ട് രാഷ്ട്രീയ പാർട്ടികളുടെ രണ്ട് കേന്ദ്ര നേതാക്കൾ ഈ മാസം ഒരേ ദിവസം കർണാടയിലെത്തിയിരുന്നു. ഈ ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായിരുന്നു ഇരുവരുടെയും സന്ദർശനം. ഓഗസ്റ്റ് മൂന്നിന് ബെംഗളുരുവിലെത്തിയ ബിജെപി മുന്‍ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ നാലിന് തിരിച്ചു പോയി. കോൺ‌ഗ്രസ് മുൻ അധ്യക്ഷനും എംപിയുമായ രാഹുൽ ഗാന്ധി എത്തിയത് ഓഗസ്റ്റ് രണ്ടിനും തിരിച്ചു പോയത് പിറ്റേന്നും. ബി.എസ് യെഡിയൂരപ്പയെന്ന പ്രബലനായ നേതാവിനെ മുഖ്യധാരാ അധികാര രാഷ്ട്രീയത്തിൽ നിന്ന് ഒഴിവാക്കിയതോടെ ഉണ്ടായ വിടവും പാർട്ടിയിലേയും സർക്കാരിലെയും ഐക്യമില്ലായ്മയും ബസവരാജ് ബൊമ്മെ എന്ന മുഖ്യമന്ത്രിയുടെ പരിചയക്കുറവും പരിഹരിച്ച് ബിജെപിയെ തിരഞ്ഞ‌ടുപ്പിന് സജ്ജമാക്കുകയായിരുന്നു അമിത് ഷായുടെ ഔദ്യോഗിക സന്ദർശനത്തിനു പുറമെയുള്ള കാര്യങ്ങൾ. വരുന്ന തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കാൻ എല്ലാ സാധ്യതകളും നിലനിൽക്കുന്ന സംസ്ഥാനത്തെ മുതിർന്ന രണ്ട് നേതാക്കൾ തമ്മിലുള്ള അധികാര വടംവലിക്ക് ശമനം കാണുകയും അണികളെ ഊർജസ്വലരാക്കുകയും ഒപ്പം കർണാടകയുടെ ജാതി രാഷ്ട്രീയ സമവാക്യങ്ങൾ കോൺഗ്രസിന് അനുകൂലമാക്കുകയുമായിരുന്നു രാഹുൽ ഗാന്ധിയുടെ ദൗത്യം. ഇരുവരുടെയും കർണാടക സന്ദര്‍ശനത്തിന്റെ ബാക്കിപത്രം ഇങ്ങനെ പറയാം: ബിജെപി - ബൊമ്മെയേയും പാർട്ടി സംസ്ഥാന അധ്യക്ഷൻ നളീൻ കുമാർ കാട്ടീലിനെയും മാറ്റാൻ കേന്ദ്രത്തിനു മേൽ സമ്മർദ്ദമുണ്ട്. ബൊമ്മെ തത്കാലം തടി രക്ഷിച്ചിട്ടുണ്ടെങ്കിലും വരും മാസങ്ങൾ നിർണായകമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാർഗരേഖ തയാറാക്കാനും ഭരണം മെച്ചപ്പെടുത്താനും അമിത് ഷായുടെ നിർദേശം. കോൺഗ്രസ‌്: യാതൊരു വിധത്തിലും മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി പരസ്യമായ കടിപിടി ഉണ്ടാവരുത്. അങ്ങനെ ഉണ്ടായാൽ അച്ചടക്ക നടപടി സ്വീകരിക്കാൻ നിർബന്ധിതമാവും. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയും ഇപ്പോഴത്തെ പാർട്ടി സംസ്ഥാന അധ്യക്ഷനും മുൻ മന്ത്രിയുമായ ഡി.കെ ശിവകുമാറും പാർട്ടിക്ക് ഒരുപോലെയാണ്. ആദ്യം ഭരണം പിടിക്കൂ, എന്നിട്ടാകാം മുഖ്യമന്ത്രിയെ തീരുമാനിക്കൽ എന്ന ശക്തമായ താക്കീതായിരുന്നു രാഹുൽ ഗാന്ധി വക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}