ADVERTISEMENT

വൈക്കം ∙ ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് പാലാംകടവ് ഇടയത്ത് മുംതാസ് മൻസിലിൽ പരേതനായ ജമാലിന്റെ മകൾ മുംതാസിനെ(24)യാണ് ശനിയാഴ്ച രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രാവിലെ ആറരയോടെയാണു സംഭവം. വീട്ടുകാർ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചങ്ങനാശേരി മടുക്കുംമൂട് സ്വദേശി സജീറാണ് ഭർത്താവ്. 

കഴിഞ്ഞ ഡിസംബർ 16ന് ആയിരുന്നു ഇവരുടെ വിവാഹം. രണ്ടര മാസം മാത്രം ഭർതൃഗൃഹത്തിൽ കഴിഞ്ഞ യുവതി പിന്നീട് മാതാവിനും സഹോദരനും ഒപ്പമാണ് താമസിച്ചിരുന്നത്. വൈക്കം തഹസിൽദാർ ടി.എം.വിജയൻ, തലയോലപ്പറമ്പ് എസ്ഐ പി.എസ്.സുധീരൻ, എ എസ്ഐ ദീപ ചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ച ശേഷം കബറടക്കം നടത്തി. മാതാവ്: സാജിത. സഹോദരൻ: മുബാറക്ക്.

English Summary: 24 year old woman found dead at house

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com