ADVERTISEMENT

കോഴിക്കോട്∙ ഗാന്ധിവധം ആസ്പദമാക്കി എടുത്ത ‘ഹേ റാം’ എന്ന സിനിമയിൽ അവസാനം വരെ ഗോഡ്സെയെ കാണിക്കാത്തത് എന്തുകൊണ്ടാണെന്ന് താൻ കമൽഹാസനെ വിളിച്ചുചോദിച്ചുവെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. മുൻകാല ജഡ്ജിയും സാഹിത്യകാരനുമായിരുന്ന എ.വി.ഗോവിന്ദന്റെ സമ്പൂർണകൃതികളുടെ പ്രകാശനവും ലൈബ്രറികൾക്കുള്ള പുസ്തകവിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിനിമ അവസാനിക്കുന്നിടത്ത് വെടിവയ്ക്കുന്നതിന്റെ ശബ്ദം കേൾക്കുമ്പോഴാണ് അതു ഗോഡ്സെയാണെന്നു പറയുന്നത്. എന്തുകൊണ്ടാണ് ഗോഡ്സെയെ ഉൾപ്പെടുത്താത്തതെന്ന് താൻ കമൽഹാസനെ വിളിച്ചുചോദിച്ചു. ഒരാശയം ഒരു മനുഷ്യന്റെ ചിന്തയിൽ കടന്നുകൂടുകയും അത് പലരുമായി സംവദിച്ചു കൂട്ടായ്മ രൂപപ്പെടുകയും ചെയ്യുന്നതോടെ അതൊരു പ്രതിപ്രവർത്തിക്കുന്ന ഭൗതികശക്തിയാവുമെന്നും കമൽഹാസൻ തന്നോടുപറഞ്ഞിട്ടുണ്ടെന്നും മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. 

ഗാന്ധിജിയെ കൊന്നത് ഗോഡ്സെയാണ്. അതൊരു നിമിത്തം മാത്രമാണ്. അതിന് 52 ദിവസം മുൻപ് നടത്തിയ പ്രസംഗത്തിൽ ഗോൾവാൾക്കർ ഗാന്ധിജിയുടെ നിലപാടുകളെ തുടർന്ന് നിശ്ശബ്ദനാക്കേണ്ടിവരുമെന്ന് പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ പലയിടത്തും ഗോഡ്സേയെ പ്രതിഷ്ഠിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. 

English Summary: I asked Kamal Haasan why Godse was not shown in 'Hey Ram': M.V Govindan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com