ADVERTISEMENT

കൊല്ലം∙ കുഴികളില്ലാത്ത സ്ഥലം ഭൂമിയിൽ എവിടെയാണെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. താൻ കഥയെഴുതിയ പുതിയ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് അന്വേഷിക്കുന്നത് കുഴികളില്ലാത്ത സ്ഥലമാണ്. ഭൂമിയിലും ബഹിരാകാശത്തും കുഴികളുണ്ട്. വലിയ സംവാദങ്ങളെ വിവാദങ്ങളാക്കി ചുരുക്കുകയാണെന്നും എം. മുകുന്ദൻ പറഞ്ഞു.

‘എന്റെ സിനിമ തയാറായി വരുന്നുണ്ട്. അടുത്ത മാസം പ്രദർശിപ്പിക്കണം. ഞങ്ങൾ അന്വേഷിക്കുന്നത് കുഴിയില്ലാത്ത സ്ഥലമാണ്. ഭൂമിയിൽ മുഴുവൻ കുഴികളുണ്ട്. എന്നാൽ നിലാവിൽ സിനിമ പ്രദർശിപ്പിക്കാം എന്നുകരുതി. പക്ഷേ ഇവിടെ ഉള്ളതിനേക്കാൾ കുഴികളാണ് അവിടെ. അപ്പോള്‍ എവിടെയാണ് പ്രദര്‍ശിപ്പിക്കുക?’– മുകുന്ദൻ പറഞ്ഞു.

English Summary: M Mukundan on potholed roads

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com