കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ പതിനേഴ് വയസ്സുകാരൻ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

shamil-1248
മുഹമ്മദ് ഷാമില്‍
SHARE

കൊയിലാണ്ടി (കോഴിക്കോട്)∙ കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങി പതിനേഴു വയസ്സുകാരൻ മരിച്ചു. നമ്പ്രത്തുകര പുളക്കികുനി മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷാമിലാണു മുങ്ങിമരിച്ചത്. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ കുളത്തിൽനിന്നു പുറത്തെടുത്തത്. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

English Summary: Seventeen-year-old boy drowned in the temple pool

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA