റഷ്യൻ എണ്ണ വിതരണം തടസ്സപ്പെടുമോ?; മുന്നേറ്റ പ്രതീക്ഷയിൽ ഇന്ത്യൻ വിപണി

INDIA-ECONOMY-STOCKS
(Photo by INDRANIL MUKHERJEE / AFP)
SHARE

കൊച്ചി ∙ രാജ്യാന്തര വിപണിയുടെ പിന്തുണയിലും മികച്ച റിസൽട്ടുകളുടെ ആവേശത്തിലും വിദേശ ഫണ്ടുകളുടെ തിരിച്ചുവരവിന്റെ ആനുകൂല്യത്തിലും ഓഗസ്റ്റിലെ രണ്ടാമത്തെ ആഴ്ചയിലും ഇന്ത്യൻ വിപണി നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ജൂണിൽ 12 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കെത്തിയിരുന്ന ഇന്ത്യൻ സൂചികകൾ റെക്കോർഡ് നിരക്കിലേക്കുള്ള അകലം കുറച്ചു. ജൂൺ 17ലെ 15,183 പോയിന്റിൽനിന്നും നിഫ്റ്റി 2,500 പോയിന്റിലധികം നേട്ടമാണ് രണ്ടു മാസത്തിൽ താഴെ സമയം കൊണ്ട് നേടിയത്.

ബാങ്കിങ്, മെറ്റൽ, എനർജി, ഇൻഫ്രാ, റിയൽറ്റി സെക്ടറുകൾ കഴിഞ്ഞ വാരം ഇന്ത്യൻ വിപണിയെ മുന്നിൽനിന്നും നയിച്ചപ്പോൾ എഫ്എംസിജി, ഫാർമ ഐടി സെക്ടറുകൾ ലാഭമെടുക്കലിൽ വീണു. സ്‌മോൾ ആൻഡ് മീഡിയം ക്യാപ് സെക്ടറുകളിലും വാങ്ങൽ വരുന്നത് പ്രതീക്ഷയാണ്. ബാങ്കിങ്, എനർജി, ഇൻഫ്രാ, ക്യാപിറ്റൽ ഗുഡ്‌സ്, കെമിക്കൽ റിയൽറ്റി, പൊതുമേഖല, ടെക്സ്റ്റൈൽ, ഹോസ്പിറ്റാലിറ്റി, ലിക്കർ സെക്ടറുകൾ മുന്നേറ്റ പ്രതീക്ഷയിലാണ്. നാസ്ഡാക്കിന്റെ വെള്ളിയാഴ്ചത്തെ മുന്നേറ്റം ഐടി സെക്ടറിനും പ്രതീക്ഷയാണ്.

യുഎസ് അടക്കമുള്ള സാമ്പത്തിക ശക്തികൾക്കൊപ്പം ഇന്ത്യയിലും പണപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതും വ്യാവസായികോൽപാ‍ദന വർധനവും വിപണിയുടെ ആവേശം വർധിപ്പിക്കുമെങ്കിലും ക്രൂഡ് ഓയിൽ വില വർധനവും പ്രധാന റിസൽട്ട് പ്രഖ്യാപനങ്ങൾ കഴിഞ്ഞതും വിപണിക്ക് ക്ഷീണമാണ്. ഇന്ത്യൻ വിപണിയിലെ അടുത്ത തിരുത്തൽ അവസരമാണ്. വിപണിയുടെ പുതിയ പ്രതീക്ഷകൾ വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട് ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

∙ ഇന്ത്യൻ പണപ്പെരുപ്പം

ജൂണിൽ 7.1% വാർഷിക വളർച്ച കുറിച്ച ഇന്ത്യൻ റീറ്റെയ്ൽ പണപ്പെരുപ്പം ജൂലൈ മാസത്തിൽ വിപണി പ്രതീക്ഷയേക്കാൾ കൂടുതൽ നിയന്ത്രണവിധേയമായി 6.71% മാത്രം വളർന്ന് ജൂണിലെ 172.60 പോയിന്റിൽനിന്നും റെക്കോർഡ് നിരക്കായ 173.40 പോയിന്റിലേക്ക് കയറി. തുടർച്ചയായ മൂന്നാമത്തെ മാസവും പണപ്പെരുപ്പ വളർച്ചയുടെ തോതു കുറയുന്നത് ആർബിഐയുടെ മേലുള്ള സമ്മർദവും ഒഴിവാക്കിയേക്കാം.

എങ്കിലും ആർബിഐയുടെ 6% എന്ന പണപ്പെരുപ്പ വളർച്ച ലക്ഷ്യം നേടാനായും രൂപയുടെ മൂല്യം ഇനിയും കുറയാതിരിക്കാനായും സെപ്റ്റംബർ 28നും ആർബിഐ അടിസ്ഥാന ബാങ്കിങ് നിരക്കിൽ വർധന വരുത്തിയേക്കും. തിങ്കളാഴ്ച സ്വാതന്ത്ര്യദിന അവധി ആഘോഷിക്കുന്ന ഇന്ത്യൻ വിപണിക്ക് ചൊവ്വാഴ്ച പുറത്തുവരാനിരിക്കുന്ന മൊത്തവിലക്കയറ്റ കണക്കുകളും പ്രധാനമാണ്.

∙ ഇന്ത്യൻ വ്യാവസായിക വളർച്ച

തുടർച്ചയായ പതിനാറാമത്തെ മാസത്തിലും വളർച്ച നേടിയ ഇന്ത്യൻ വ്യാവസായിക മേഖല ജൂണിൽ 10.7% എന്ന വിപണി പ്രതീക്ഷ മറികടന്ന് 12.3% വളർച്ച സ്വന്തമാക്കി. മേയ് മാസത്തിലെ 19.6% വളർച്ച ആവർത്തിക്കുന്നതിന് വൈദ്യുതി, മാനുഫാക്ച്ചറിങ്, മൈനിങ് സെക്ടറുകളിലെ വീഴ്ച വിഘാതമായി.

∙ റെക്കോർഡ് വ്യാപാരക്കമ്മി

കയറ്റുമതിയിലെ വീഴ്ച ഇന്ത്യയുടെ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അകലം വർധിപ്പിക്കുകയാണ്. ജൂണിൽ 66.31 ബില്യൻ ഡോളറിന്റെ ഇറക്കുമതി നടത്തിയ ഇന്ത്യ, ജൂലൈ മാസത്തിലെ ഇറക്കുമതി 66.27 ബില്യൻ ഡോളറിൽ നിജപ്പെടുത്തിയപ്പോൾ ജൂണിൽ 40 ബില്യനിലധികം ഡോളർ കയറ്റുമതിയിലൂടെ നേടിയ ഇന്ത്യയുടെ ജൂലൈയിലെ കയറ്റുമതി 36 ബില്യൻ ഡോളറിലേക്ക് ചുരുങ്ങി. അതോടെ ജൂണിലെ 26 ബില്യൻ ഡോളറിൽനിന്നും ഇന്ത്യയുടെ വ്യാപാരക്കമ്മി 30 ബില്യൻ ഡോളറിലേക്കു കയറി.

സ്റ്റീലിന്മേലുള്ള അധിക ഡ്യൂട്ടി ക്യാപിറ്റൽ ഗുഡ്‌സ് കയറ്റുമതിയിലുണ്ടാക്കിയ കുറവും കോട്ടൺ, പ്ലാസ്റ്റിക്, ഫാർമ, തുണി, എന്നിവയുടെ കയറ്റുമതിയിലുണ്ടായ കുറവും ഇന്ത്യയുടെ കയറ്റുമതിയെ ബാധിച്ചു. എണ്ണയുടെ കയറ്റുമതിയിന്മേലുള്ള ‘വിൻഡ് ഫോൾ’ നികുതികളും, സ്റ്റീലിന്റെയും  ഗോതമ്പിന്റെയും പഞ്ചസാരയുടെയുമടക്കമുള്ള കയറ്റുമതി നിയന്ത്രണങ്ങളുമാണ് റെക്കോർഡ് വ്യാപാരക്കമ്മിക്ക് ആധാരമായത്.

∙ തിരികെ വരുന്ന വിദേശഫണ്ടുകൾ

വിദേശഫണ്ടുകളുടെ അധിക നിക്ഷേപങ്ങൾ തന്നെയാണ് ഇന്ത്യൻ വിപണിയുടെയും ഗതിവേഗം വർധിപ്പിക്കുന്നത്. 2021 ഒക്ടോബർ മുതൽ ഇന്ത്യൻ വിപണിയിൽ വൻ വിൽപന നടത്തിപ്പോന്ന വിദേശഫണ്ടുകൾ ജൂലൈ മാസത്തിൽ വിൽപന തോത് കുറയ്ക്കുകയും ഓഗസ്റ്റിൽ ഇതുവരെ എല്ലാ ദിവസവും വാങ്ങലുകാരായി 14,000 കോടിയുടെ അധിക വാങ്ങൽ നടത്തിയതും ഇന്ത്യൻ വിപണി മുന്നേറ്റത്തിൽ പ്രധാന ഘടകമാണ്.

വരും ആഴ്ചകളിലും വിദേശഫണ്ടുകളുടെ വാങ്ങൽ തന്നെയാകും ഇന്ത്യൻ വിപണിയുടെ ഗതി നിശ്ചയിക്കുക. ഡോളറിനെതിരെ രൂപയുടെ നില മോശമാണെന്നതും അമേരിക്കൻ തൊഴിൽ വിപണി മെച്ചപ്പെടുന്നത് അമേരിക്കൻ നിക്ഷേപകർ ഫണ്ടുകളിൽ നിക്ഷേപിച്ച തുകകൾ പിൻവലിക്കുന്നത് കുറച്ചതും വിദേശഫണ്ടുകളുടെ വാങ്ങലിന് ആധാരമാണെന്ന് കരുതുന്നു.

∙ അമേരിക്കൻ പണപ്പെരുപ്പം

‘ഗ്യാസോലൈൻ’ വിലയിലെ കുറവ് അമേരിക്കൻ പണപ്പെരുപ്പത്തിന്റെ വളർച്ചാരേഖയെ ജൂണിലെ റെക്കോർഡ് ഉയരമായ 9.1%ൽനിന്നും ജൂലൈയിൽ 8.5%ലേക്ക് വീഴ്ത്തിയത് ഫെഡിന്റെ മേലുള്ള സമ്മർദം കുറയ്ക്കുമെന്നും ക്രൂഡ്ഓയിൽ വില താഴ്ന്നു നിന്നാൽ നടപ്പു മാസത്തിലും അമേരിക്കൻ പണപ്പെരുപ്പം കുറഞ്ഞേക്കാമെന്ന പ്രതീക്ഷയും അമേരിക്കൻ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. വെള്ളിയാഴ്ചയും മികച്ച മുന്നേറ്റം നേടിയ അമേരിക്കൻ വിപണിക്ക് ‘ഗ്യാസോലൈൻ’ വില 4%ൽ താഴെയെത്തിയതും അനുകൂലമാണ്.

ബോണ്ട് യീൽഡിന്റെ തിരിച്ചുവരവും മാനുഫാക്ച്ചറിങ്-ഹൗസിങ്- ജോബ് ഡേറ്റകളും അമേരിക്കൻ വിപണിക്ക് അടുത്ത ആഴ്ച പ്രധാനമാണ്. ജാപ്പനീസ്, യൂറോ-സോൺ ജിഡിപി കണക്കുകളും, ചൈനീസ് ഇൻഡസ്ട്രിയൽ ആൻഡ് റീറ്റെയ്ൽ സെയിൽസ് ഡേറ്റയും, ജർമൻ- ബ്രിട്ടിഷ്- യൂറോ സോൺ പണപ്പെരുപ്പ കണക്കുകളും അടുത്തയാഴ്ച ലോക വിപണിയെ സ്വാധീനിക്കും.

മികച്ച അമേരിക്കൻ ഇക്കണോമിക് ഡേറ്റകളും പ്രതീക്ഷകൾക്കുമപ്പുറം പോയ റിസൽട്ടുകളും സാമ്പത്തിക മാന്ദ്യ ഭയത്തിന് തൽക്കാലം തടയിട്ടത് വിപണിക്ക് അനുകൂലമാണ്.

∙ ക്രൂഡ് ഓയിൽ

അമേരിക്കൻ പണപ്പെരുപ്പം വീണു തുടങ്ങിയതിനെ തുടർന്ന് 100 ഡോളർ വരെ തിരികെ കയറിയ ബ്രെന്റ് ക്രൂഡ് വിലയുടെ ഗതി ഇനി നിർണയിക്കുക യൂറോപ്പിലേക്കുള്ള റഷ്യയുടെ എണ്ണ വിതരണം തടസപ്പെടുത്തികൊണ്ടുള്ള സമ്മർദ തന്ത്രങ്ങളായിരിക്കും. ഗൾഫ് ഓഫ് മെക്സിക്കോയിൽ നിന്നുള്ള എണ്ണ വിതരണം പുനഃസ്ഥാപിക്കുന്നതും ഗോൾഡ് മാൻ സാക്സിന്റെ 130 ഡോളർ ക്രൂഡ് വില പ്രവചനത്തിന് പിന്നാലെ അടുത്ത പ്രവചനങ്ങൾ വൈകിയേക്കില്ലെന്നതും ക്രൂഡിന് പ്രധാനമാണ്.

∙ സ്വർണം

അമേരിക്കൻ പണപ്പെരുപ്പ പ്രഖ്യാപനങ്ങൾക്ക് ശേഷം അമേരിക്കൻ ബോണ്ട് യീൽഡ് നടത്തിയ ചാഞ്ചാട്ടങ്ങളാണ് രാജ്യാന്തര സ്വർണ വിലയെ സ്വാധീനിച്ചത്. 1800 ഡോളറിൽ പിന്തുണ നേടുന്ന സ്വർണ വില ബോണ്ട് യീൽഡ് മുന്നേറാതെ നിന്നാൽ മുന്നേറ്റം നേടിയേക്കാം.

കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്: 8606666722

English Summary: Indian stock market forecast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA