ഓട്ടോറിക്ഷ കാറിൽ ഉരസി; ഡ്രൈവറുടെ മുഖത്ത് 17 തവണ തല്ലി യുവതി– വിഡിയോ

auto
ഓട്ടോ ഡ്രൈവറെ തല്ലുന്ന യുവതി. വിഡിയോയിൽ നിന്നുള്ള ദൃശ്യം.
SHARE

നോയിഡ ∙ ഓട്ടോറിക്ഷ കാറിൽ ഉരസിയതിന്റെ പേരിൽ ഓട്ടോ ഡ്രൈവറെ പൊതുനിരത്തിലിട്ട് തല്ലി യുവതി. വെള്ളിയാഴ്ച വൈകിട്ട് ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. 17 തവണയാണ് യുവതി ഡ്രൈവറെ തല്ലിയത്. ഇതിന്റെ ഒന്നരമിനിറ്റ് വിഡിയോ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ആഗ്ര സ്വദേശിനിയായ കിരൺ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഓട്ടോറിക്ഷ ചെറുതായി ഉരസിയതിൽ പ്രകോപിതയായ യുവതി കാറിൽനിന്ന് ഇറങ്ങി ഓട്ടോ ഡ്രൈവറുടെ മുഖത്ത് അടിക്കുകയായിരുന്നു. അയാളുടെ കോളറിൽ പിടിച്ചു വലിച്ചിഴയ്ക്കുന്നതും വിഡിയോയിൽ കാണാം. നാട്ടുകാർ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് യുവതിക്കെതിരെ ഡ്രൈവർ പരാതി നൽകി. തന്റെ ഫോണും പണവും പഴ്‌സും യുവതി കൈക്കലാക്കിയതായും ഡ്രൈവറുടെ പരാതിയില്‍ പറയുന്നു.

English Summary: Noida woman slaps e-rickshaw driver 17 times in a minute, arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}