പെലോസി എത്തിയിട്ട് 12 ദിവസം; യുഎസ് പാർലമെന്റ് അംഗങ്ങളും തയ്‌വാനിൽ

Joe Biden (Photo by JIM WATSON / POOL / AFP), Nancy Pelosi (Photo by Handout / Taiwan Presidential Office / AFP), Xi Jinping (Photo by Selim CHTAYTI / POOL / AFP)
ജോ ബൈഡൻ (Photo by JIM WATSON / POOL / AFP), നാൻസി പെലോസി (Photo by Handout / Taiwan Presidential Office / AFP), ഷി ജിൻപിങ് (Photo by Selim CHTAYTI / POOL / AFP)
SHARE

തായ്പെയ് ∙ ചൈനയുടെ ഭീഷണി വകവയ്ക്കാതെ യുഎസ് ജനപ്രതിനിധി സഭയിലെ അഞ്ച് അംഗങ്ങൾ തയ്‌വാൻ സന്ദർശിക്കുന്നു. സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിന് 12 ദിവസങ്ങൾക്കുശേഷമാണ് പാർലമെന്റ് അംഗങ്ങളുടെ സന്ദർശനം. പെലോസിയുടെ സന്ദർശനം ചൈനയെ രോഷാകുലരാക്കിയിരുന്നു. ദിവസങ്ങളോളം തയ്‌‌വാനെ ചുറ്റി മിസൈലുകളും യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളുമായി കടലിലും ആകാശത്തുമായി സൈനിക അഭ്യാസങ്ങളും ചൈന നടത്തി.

ഡെമോക്രാറ്റ് സെനറ്റർ എഡ് മാർക്കെയ്‌യുടെ (മസാച്ചുസെറ്റ്സ്) നേതൃത്വത്തിലാണ് സംഘം ഞായറും തിങ്കളും തയ്‌വാൻ സന്ദർശിക്കുന്നതെന്ന് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. യുഎസ് – തയ്‌വാൻ ബന്ധത്തെക്കുറിച്ചും പ്രാദേശിക സുരക്ഷ, വ്യാപാരം, നിക്ഷേപം തുടങ്ങിയവയെക്കുറിച്ചും പാർലമെന്റ് അംഗങ്ങൾ തയ്‌വാനിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും.

സംഘത്തിന്റെ ഏഷ്യാ സന്ദർശനത്തിന്റെ ഭാഗമായാണ് തയ്‌വാനിലെത്തിയതെന്നാണ് വിവരം. യുഎസ് സർക്കാരിന്റെ വിമാനത്തിൽ സംഘം തായ്പെയ് സോങ്ഷാൻ വിമാനത്താവളത്തിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടു.

English Summary: US Lawmakers' Delegation Reaches Taiwan Just 12 Days After Nancy Pelosi's Visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}