ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്തു പലയിടങ്ങളിലും യമുന നദി കരകവിഞ്ഞു. തീരപ്രദേശത്തുള്ളവരെയെല്ലാം ഒഴിപ്പിച്ചു. ഡൽഹി- നോയിഡ പാതയിലെ മയൂർ വിഹാറിൽ റോഡരികിൽ നിസ്സഹായരായി മൂവായിരത്തോളം പേരാണ് ഉള്ളത്. കൃഷിയും കാലിവളർത്തലുമായി കഴിയുന്നവരാണ് ഏറെയും.

കൃഷിയിടങ്ങൾ പൂർണമായി വെള്ളത്തിനടിയിലായി. പാകമായിട്ടില്ലെങ്കിലും വിളകൾ പറിച്ചെടുത്ത് വിൽക്കാൻ ശ്രമിക്കുകയാണ് കർഷകർ. കാലികളുമായി മറ്റു പ്രദേശങ്ങളിലേക്ക് നീങ്ങാനാകാത്തതിനാൽ മയൂർ വിഹാറിൽ റോഡരികിൽ ടെന്റുകൾ കെട്ടി നൽകുകയാണ് സർക്കാർ. എല്ലാവർക്കും ഭക്ഷണവും വെള്ളവും ഉറപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ പറയുന്നു.

ഹരിയാന ഹത്നികുണ്ഡ് ബാരേജിൽനിന്നു വെള്ളം തുറന്നുവിട്ടതും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ മഴ തുടരുന്നതുമാണ് യമുന നദി കരകവിഞ്ഞൊഴുകാൻ കാരണം. ജലനിരപ്പ് 205.99 മീറ്ററിലെത്തി.

English Summary: Yamuna swells further in Delhi; evacuation efforts being intensified

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com