ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി ജാമിയ നഗറിൽ വസ്തു വിൽപനക്കാരനെ വെടിവച്ചുകൊല്ലുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. നൂർ നഗറിലെ വാസിഫ് സത്താർ ഗാസി എന്നയാളാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് 5ഓടെയാണ് സംഭവം. 

ഇരുചക്രവാഹനത്തിലാണ് അക്രമികൾ എത്തിയത്. ബൈക്കിൽ പോകുകയായിരുന്ന വാസിയെ ഇടിച്ചുവീഴ്ത്തിയ ശേഷം വെടിയുതിർക്കുകയായിരുന്നു. ശേഷം അക്രമികൾ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. അക്രമികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.

English Summary: On Camera, Delhi Property Dealer's Bike Rammed, Shot Dead Point Blank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com