ശ്രീനഗർ∙ ജമ്മു കശ്മീരിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ രണ്ടു പേർക്ക് പരുക്ക്. രണ്ടിടങ്ങളിലായി നടന്ന ആക്രമണത്തിൽ ഒരു പൊലീസുകാരനും സാധാരണക്കാരനുമാണ് പരുക്കേറ്റത്. ബുദ്ഗാം ജില്ലയിലെ ചഡൂരയിലാണ് ആദ്യം ഗ്രനേഡ് ആക്രമണം ഉണ്ടായത്. ഇതിൽ കരൺ കുമാർ സിങ് എന്നയാൾക്ക് പരുക്കേറ്റു.
ശ്രീനഗറിലെ പൊലീസ് കൺട്രോൾ റൂമിലേക്ക് നടത്തിയ മറ്റൊരു ഗ്രനേഡ് ആക്രമണത്തിൽ ഒരു പൊലീസുകാരനും പരുക്കേറ്റു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി കശ്മീരിൽ തുടരെ ആക്രമണങ്ങൾ നടക്കുകയാണ്. ഞായറാഴ്ച നടന്ന രണ്ടു വ്യത്യസ്ത ആക്രമണങ്ങളിൽ രണ്ടു പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു.
English Summary: 2 Grenade Attacks By Terrorists In Kashmir, Cop And Civilian Injured