ഗർഭത്തിന് ഉത്തരവാദിയെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടു; യുവതിയെ കൊന്ന് മുൻ കാമുകൻ

murder-crime
പ്രതീകാത്മക ചിത്രം
SHARE

താനെ∙ മഹാരാഷ്ട്രയിൽ ഗർഭിണിയായ മുൻ കാമുകിയെ കഴുത്തറത്ത് കൊന്ന യുവാവ് അറസ്റ്റിൽ. ഫാക്ടറി ജോലിക്കാരനായ അൽത്മാഷ് ദൽവിയാണ് കാമുകി നാദിയ മുല്ലയെ വധിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.

ഗർഭണിയായതിന് ഉത്തരവാദി ദൽവി ആണെന്നും പണം വേണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാൽ കുട്ടി തന്റേതല്ലെന്നു ദൽവി അവകാശപ്പെട്ടു. ഇതെത്തുടർന്നുണ്ടായ തർക്കത്തിലാണു യുവാവ് കാമുകിയെ കഴുത്തറത്ത് കൊന്നത്. തുടർന്ന് മുംബൈയിലേക്കു രക്ഷപ്പെടുകയായിരുന്നു. കുറച്ച് വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാർ വിവാഹത്തെ എതിർത്തതോടെ ബന്ധം അവസാനിപ്പിച്ചു. ഇതിനിടെ ഗർഭിണിയായ യുവതി ഗർഭച്ഛിദ്രത്തിനു വിധേയയായിരുന്നു.

ദൽവിക്ക് മറ്റൊരു വിവാഹാലോചന നടക്കുന്നതറിഞ്ഞതോടെ മുല്ല ഇയാളുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കി. ഇതിനു പിന്നാലെയാണ് താൻ വീണ്ടും ഗർഭിണിയാണെന്നറിയിച്ചു മുല്ല പണം ആവശ്യപ്പെട്ടത്. ഒന്നര ലക്ഷത്തോളം രൂപ ഇയാൾ യുവതിക്ക് നൽകിയിരുന്നു. പിന്നീട് മറ്റൊരു സ്ഥലത്തേക്ക് വിളിച്ചുവരുത്തി കഴുത്തറക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

English Summary: Man held for murder of 'pregnant' former girlfriend in Thane

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}