ADVERTISEMENT

ന്യൂഡൽഹി ∙ 75–ാം സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് വെള്ളയിൽ മൂവർണക്കൊടിയടയാളം നിറഞ്ഞ തലപ്പാവണിഞ്ഞ്. ചരിത്രമുറങ്ങുന്ന ചെങ്കോട്ടയിൽനിന്ന് ഒന്‍പതാം തവണയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. വെള്ള കുർത്തയും നേവി ബ്ലൂ കോട്ടുമായിരുന്നു വേഷം.

2014 മുതൽ സ്വാതന്ത്ര്യ– റിപ്പബ്ലിക് ദിനങ്ങളിൽ രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തുമ്പോൾ വർണശബളമായ തലപ്പാവുകൾ ധരിച്ചാണ് മോദി എത്തിയിട്ടുള്ളത്. കാവിയിൽ ചുവപ്പും പിങ്ക് നിറവും ചേർന്ന തലപ്പാവായിരുന്നു കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ധരിച്ചത്.

ഇതാദ്യമായി ജനങ്ങൾക്ക് വീടുകളിൽ പതാക ഉയർത്താനുള്ള അനുമതി സർക്കാർ ഇക്കുറി നൽകിയിരുന്നു. 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി മൂന്നു ദിവസത്തേക്ക് ഉയർത്തിയ പതാക വൈകീട്ടോടെ അഴിക്കും.

English Summary: PM Modi dons white turban with Tricolour motif in tune with Har Ghar Tiranga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com