ADVERTISEMENT

പാലക്കാട്∙ മലമ്പുഴയിൽ സിപിഎം നേതാവ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കൊലപാതകത്തിനു പിന്നില്‍ ആർഎസ്എസ് എന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് സതീശന്‍ ചോദിച്ചു. സിപിഎം സെക്രട്ടേറിയറ്റാണോ കേസ് അന്വേഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 

‘ഇന്നലെ രാത്രി എസ്പി പറഞ്ഞത് കൊലപാതകത്തിൽ രാഷ്ട്രീയം ഇല്ലെന്നാണ്. എന്നാൽ പൊലീസ് എഫ്ഐആറിൽ രാഷ്ട്രീയമായ പ്രശ്നം ഉണ്ടെന്നു പറയുന്നു. എന്നാൽ അതിനു വിരുദ്ധമായാണ് ദൃക്സാക്ഷി പറഞ്ഞത്. പൊലീസ് അത് കൃത്യമായി അന്വേഷിച്ച് ആരാണ് കുറ്റവാളികളെന്ന് പുറത്തുകൊണ്ടുവരണം.

എസ്പി പറഞ്ഞതിനോട് സാമ്യമുള്ളതും എന്നാൽ എഫ്ഐആറിൽ പറഞ്ഞതിനു വിരുദ്ധവുമായാണ് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ കുറച്ചുകാലമായി സിപിഎം പല കാര്യത്തിലും സെൽഫ് ഗോൾ അടിക്കുകയാണ്. അതുകൊണ്ട് ബാക്കിയുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനാണ് സാധാരണ ശ്രമിക്കുന്നത്. അത് പൊതുവായി പറഞ്ഞതാണ്. സിപിഎമ്മുകാർ തന്നെയാണ് കൊലപ്പെടുത്തിയതെന്നാണ് ദൃക്സാക്ഷി പറഞ്ഞരിക്കുന്നത്, അതിന്റെ സത്യാവസ്ഥ പുറത്തുവരട്ടെ.’– സതീശൻ പറഞ്ഞു.

ഇന്നലെ രാത്രി ഒൻപതരയോടെ കുന്നങ്കാട് ജംക്‌ഷനിലായിരുന്നു കൊലപാതകം. വീടിനു സമീപത്തെ കടയ്ക്കു മുന്നിൽ സുഹൃത്തിനൊപ്പം നിന്ന ഷാജഹാനെ പരിസരത്തു കാത്തുനിന്ന ഒരു സംഘം വടിവാൾ ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. 

English Summary: VD Satheesan on Palakkad Shajahan Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com