ADVERTISEMENT

കൊച്ചി∙ വീടിനു തീപിടിച്ച് സ്ത്രീ മരിച്ചു. എറണാകുളം സൗത്ത് റെയിൽപാളത്തിനടുത്തുള്ള വീടിനാണ് തീപിടിച്ചത്. പുഷ്പവല്ലി (57)ആണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. അപകട കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.

പുഷ്പവല്ലിയുടെ രണ്ട് ആൺമക്കളും ജോലിക്കു പോയശേഷമാണ് തീപിടിത്തം ഉണ്ടായത്. വീട്ടിൽ നിന്ന് തീ വരുന്നത് ആദ്യം കണ്ടത് പ്രദേശവാസികളാണ്. തുടർന്ന് ഫയർഫോഴ്സിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. തീയിൽ പൂർണമായും കത്തിയനിലയിലായിരുന്നു മൃതദേഹം. 


English Summary:
Woman died in fire accident in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com