ADVERTISEMENT

ഇസ്‌ലാമാബാദ്∙ ഇന്ത്യയിൽനിന്നുള്ള ചാർട്ടേർഡ് വിമാനം പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള ജിന്ന രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി. തൊട്ടുപിന്നാലെ തന്നെ വിമാനം അവിടെനിന്നു പറന്നുയർന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനത്തിൽ 12 പേരാണ് ഉണ്ടായിരുന്നത്. 

പ്രാദേശിക സമയം 12.10നാണ് വിമാനം കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. സംഭവം സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) വക്താവ് സ്ഥിരീകരിച്ചു. എന്നാൽ ഇന്ത്യയിൽനിന്ന് പറന്നുയർന്നതു മാത്രമേ അറിവുള്ളെന്നും മറ്റുകാര്യങ്ങളിൽ ഇന്ത്യയുമായി ബന്ധമില്ലെന്നും വക്താവ് വ്യക്തമാക്കി.

കറാച്ചിയിൽ ഇറങ്ങി അധികം വൈകാതെതന്നെ 12 പേരുമായി വിമാനം പറന്നുയർന്നിരുന്നു. എന്തിനാണ് വിമാനം കറാച്ചിയിൽ ഇറങ്ങിയതെന്നു വ്യക്തമല്ല. അടുത്തിടെ ഇന്ത്യയിൽനിന്നുള്ള രണ്ടു വിമാനങ്ങൾക്ക് സാങ്കേതിക പ്രശ്നങ്ങൾ കാരണം കറാച്ചിയിൽ ഇറങ്ങേണ്ടിവന്നിരുന്നു. സ്പൈസ്ജെറ്റിന്റെ ഡൽഹി – ദുബായ് വിമാനത്തിന് ആകാശത്തുവച്ചു ഫ്യുവൽ ഇൻഡിക്കേറ്ററിൽ പ്രശ്നം ഉണ്ടായതിനെത്തുടർന്ന് കറാച്ചിയിലേക്ക് തിരിച്ചുവിട്ടിരുന്നു. ഇൻഡിഗോയുടെ ഷാർജ – ഹൈദരാബാദ് വിമാനവും എൻജിൻ തകരാർ മൂലം ജൂലൈ 17ന് കറാച്ചിയിൽ ഇറക്കേണ്ടി വന്നിരുന്നു. 

English Summary: Charter Plane Carrying 12 Passengers from Hyderabad Lands in Karachi, Reason Not Known Yet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com