വടകര സജീവന്‍ കസ്റ്റഡി മരണം: നാല് പൊലീസുകാര്‍ക്കു മുന്‍കൂര്‍ ജാമ്യം

Sajeevan
സജീവൻ
SHARE

കോഴിക്കോട് ∙ വടകര സജീവന്‍ കസ്റ്റഡി മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ടു പേരുൾപ്പെടെ നാലു പൊലീസുകാർക്ക് മുന്‍കൂര്‍ ജാമ്യം. എസ്ഐ എം.നിജീഷ്, എഎസ്ഐ അരുൺകുമാർ, സിപിഒമാരായ പ്രജീഷ്, ഗിരീഷ് എന്നിവർക്കാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.

ജൂലൈ 21ന് രാത്രിയാണ് വാഹനാപകട തര്‍ക്കവുമായി ബന്ധപ്പെട്ട് വടകര കല്ലേരി സ്വദേശി സജീവനെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് വിട്ടയച്ചെങ്കിലും, സജീവൻ സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണു മരിച്ചു. സംഭവത്തിൽ എസ്ഐ എം.നിജീഷ്, സിപിഒ പ്രജീഷ് എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി. സംഭവത്തിനു പിന്നാലെ, എസ്ഐ എം.നിജീഷ്, എഎസ്ഐ അരുൺ കുമാർ, സിപിഒ ഗിരീഷ് എന്നിവരെ കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ.നായർ സസ്പെ‍ൻഡ് ചെയ്‌തിരുന്നു.

അതേസമയം, കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമാക്കുകയാണ് സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ജനകീയ പ്രതിഷേധ സമിതി. മുന്‍കൂര്‍ജാമ്യം ലഭിച്ച സാഹചര്യത്തില്‍ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് സമിതിയുടെ തീരുമാനം. സമിതിയുടെ നേതൃത്വത്തില്‍ കല്ലേരിയില്‍ മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചു.

English Summary: Cops get Anticipatory Bail in Vadakara Sajeevan Custodial Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA