‘എന്തുകൊണ്ട് കിഫ്ബിക്കു തുടർച്ചയായി സമൻസുകൾ?’: ഇഡിയോട് ഹൈക്കോടതി

High Court | Kerala | Photo - EV Sreekumar | Manorama
(ഫോട്ടോ: ഇ.വി. ശ്രീകുമാർ ∙ മനോരമ)
SHARE

കൊച്ചി∙ മസാല ബോണ്ടു വിഷയത്തിൽ എന്തുകൊണ്ടാണ് കിഫ്ബിക്കു തുടർച്ചയായി സമൻസ് അയയ്ക്കുന്നതെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടു(ഇഡി) ഹൈക്കോടതി. തുടർച്ചയായി സമൻസുകൾ അയച്ച് കിഫ്ബിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണെന്നു പറഞ്ഞപ്പോഴായിരുന്നു വാക്കാൽ ഇതു ചോദിച്ചത്.

അതേസമയം സമൻസുകൾ സ്റ്റേ ചെയ്യണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിട്ടില്ല. ഫെമ ലംഘനം പരിശോധിക്കേണ്ടതു ഇഡി അല്ലെന്നു ചൂണ്ടിക്കാട്ടി കിഫ്ബി സമർപിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇഡിയല്ല, റിസർവ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നും കിഫ്ബി ഹൈക്കോടതിയിൽ വാദിച്ചു.

മസാല ബോണ്ട് ഇറക്കിയതിൽ ഫെമ നിയമങ്ങളുടെ ലംഘനം നടന്നെന്നു കാണിച്ചാണ് കിഫ്ബിക്ക് ഇഡി സമൻസ് അയച്ചത്. ഈ നടപടിക്കെതിരെയാണ് കിഫ്ബിയും സിഇഒ കെ.എം.എബ്രഹാമും ജോയിന്റ് ഫണ്ട് മാനേജരും ഹൈക്കോടതിയെ സമീപിച്ചത്. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഹർജി സെപ്റ്റംബർ 2നു പരിഗണിക്കുന്നതിനു മാറ്റിവച്ചു.

English Summary: High Court Questions ED on Summons Against KIIFB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}