സവർക്കറെ നീക്കി ടിപ്പുവിന്റെ ബാനർ; ഒരാളെ കുത്തിയ സംഭവത്തിൽ 4 പേർ അറസ്റ്റിൽ

Karnataka Police | Shivamogga | (Photo - Twitter/@ANI)
ശിവമൊഗ്ഗയിൽ സംഘർഷം ഉണ്ടായ സ്ഥലത്ത് പൊലീസ് എത്തിയപ്പോൾ. (Photo - Twitter/@ANI)
SHARE

ശിവമൊഗ്ഗ∙ കർണാടകയിലെ ശിവമൊഗ്ഗയിൽ ബാനർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരാളെ കുത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ. നദീം (25), അബ്ദുൽ റഹ്മാൻ (25), ജബിയുല്ല എന്നിവരാണ് അറസ്റ്റിലായത്. നാലാമന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രക്ഷപ്പെടാൻ ശ്രമിച്ച ജബിയുല്ലയുടെ കാലിനുനേർക്ക് പൊലീസ് വെടിവച്ചു.

2016ൽ ശിവമൊഗ്ഗയിലെ വർഗീയ സംഘർഷത്തിൽ പ്രതിയായ ആളാണ് നദീം എന്ന് എഡിജിപി അലോക് കുമാർ വ്യക്തമാക്കി. സംഭവത്തിൽ ഏതെങ്കിലും സംഘടനയ്ക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും എഡിജിപി വ്യക്തമാക്കി. ഐപിസി 307ാം വകുപ്പ് (കൊലപാതക ശ്രമം) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സ്വാതന്ത്ര്യദിനത്തിൽ അമീർ അഹ്മദ് സർക്കിളിൽ ഒരു സംഘം സ്ഥാപിച്ച സവർക്കറുടെ ബാനർ എടുത്തുനീക്കി പകരം ടിപ്പു സുൽത്താന്റെ ബാനർ സ്ഥാപിച്ചതോടെയാണു പ്രശ്നം ആരംഭിച്ചത്. പൊലീസ് എത്തി ബാനർ നീക്കി പകരം ദേശീയപതാക സ്ഥാപിച്ചു. ലാത്തിച്ചാർജ് നടത്തിയാണ് പൊലീസ് ഇരുസംഘങ്ങളെയും സ്ഥലത്തുനിന്നു നീക്കിയത്. അതേസമയം, ശിവമൊഗ്ഗയിലെയും ഭദ്രാവതി ടൗണിലെയും സ്കൂളുകൾക്കും കോളജുകൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary: Row over Savarkar poster: 4 arrested for stabbing a man in Karnataka’s Shivamogga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}