തിരുവനന്തപുരം∙ ലൈഫ് ഭവനപദ്ധതി അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. https://www.life2020.kerala.gov.in/ എന്ന വെബ്സൈറ്റിൽ ലോഗിൽ ചെയ്ത് പട്ടികയിൽ ഉൾപ്പെട്ടോയെന്ന് ഉറപ്പാക്കാം. 863 തദ്ദേശ സ്ഥാപനങ്ങളിലായി 4,62,611 കുടുംബങ്ങളെ വീടിന് അർഹരായി തിരഞ്ഞെടുത്തു. ഇതില്‍ 3,11,133 പേര്‍ ഭൂമിയുള്ള ഭവനരഹിതരും 1,51,478 പേര്‍ ഭൂമിയില്ലാത്ത ഭവനരഹിതരുമാണ്.
വിവിധ പരിശോധനകള്‍ക്കും രണ്ടു ഘട്ടം അപ്പീലിനും ശേഷമുള്ള പട്ടിക ഗ്രാമ/വാര്‍ഡ് സഭകള്‍ ചര്‍ച്ചചെയ്ത് പുതുക്കി, തദ്ദേശസ്ഥാപന ഭരണസമിതികളുടെ അംഗീകാരം നേടിയാണ് പ്രസിദ്ധീകരിച്ചത്. മഴക്കെടുതി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മൂലം 171 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഗ്രാമ/വാര്‍ഡ് സഭകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
നടപടി പൂര്‍ത്തായാക്കാത്ത തദ്ദേശസ്ഥാപനങ്ങളില്‍ 151 പഞ്ചായത്തുകളും 19 മുന്‍സിപ്പാലിറ്റികളും ഒരു കോര്‍പറേഷനും ഉള്‍പ്പെടുന്നു. ഇവ കൂടി പൂര്‍ത്തിയാകുമ്പോള്‍ ഗുണഭോക്തൃ പട്ടിക പൂര്‍ണതോതില്‍ ലഭ്യമാകും.
English Summary: Life Mission Beneficiary List released