ഗാർഡ് ഡ്യൂട്ടിക്കിടെ മലയാളി റെയിൽവേ ജീവനക്കാരി ട്രാക്കിലേക്കു തെറിച്ചുവീണ് മരിച്ച നിലയിൽ

Mini Mol
ബി.മിനിമോൾ
SHARE

ചെന്നൈ ∙ ട്രെയിനിലെ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി റെയിൽവേ ഉദ്യോഗസ്ഥയെ ട്രാക്കിലേക്കു തെറിച്ചു വീണു മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കൊടുന്തിരപ്പുള്ളി പാണപ്പറമ്പ് അഷ്ടപദിയിൽ ബി.മിനിമോളെയാണു (38) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം.

ഗുവാഹത്തി-ബെംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലെ അവസാന എസ്എൽആർ കോച്ചിൽ ഡ്യൂട്ടിയിലായിരുന്നു മിനിമോൾ. രണ്ടു സ്റ്റേഷനുകളിൽ ഗാർഡിന്റെ സിഗ്നൽ ലഭിക്കാത്തതിനെ തുടർന്നു ലോക്കോ പൈലറ്റ് പച്ചക്കുപ്പം സ്റ്റേഷനിൽ ട്രെയിൻ നിർത്തിയ ശേഷം റെയിൽവേ അധികൃതരെ വിവരം അറിയിച്ചു.

ഇതിനിടെ റെയിൽവേ കീമാൻ ഗൗതം കുമാറാണു മിനിമോളെ ട്രാക്കിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഭർത്താവ്: കെ.ശിവദാസ്, മക്കൾ: മാളവിക, ദീപിക

English Summary: Malayali Railway Guard Found Dead in Track

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}