ഗവര്‍ണര്‍ ഒപ്പിടാതെ ഒരു ബില്ലും നിയമമാകില്ല: സർക്കാരിനെ ‘ഓർമിപ്പിച്ച്’ ആരിഫ് മുഹമ്മദ് ഖാന്‍

Arif Mohammad Khan | File Photo: Rahul R Pattom
ആരിഫ് മുഹമ്മദ് ഖാൻ (File Photo: Rahul R Pattom)
SHARE

തിരുവനന്തപുരം ∙ കണ്ണൂര്‍ സര്‍വകലാശാലയ്ക്കെതിരെ ഗുരുതരമായ ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലയില്‍ നടക്കുന്നത് ഗുരുതരമായ ക്രമക്കേടുകളും സ്വജനപക്ഷപാതവുമെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു. ചാന്‍സലറായ തന്നെ ഇരുട്ടിൽ നിര്‍ത്തിയാണ് നീക്കങ്ങള്‍. താന്‍ ചാന്‍സലറായിരിക്കുന്നിടത്തോളം കാലം നിയമലംഘനങ്ങള്‍ അനുവദിക്കില്ല. ഗവര്‍ണര്‍ ഒപ്പിടാതെ ഒരു ബില്ലും നിയമമാകില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍മിപ്പിച്ചു.

സർവകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് ഗവർണറുടെ പ്രതികരണം.

English Summary: Serious irregularity in Kannur University, says Ggovernor Arif Mohammad Khan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA