മോശം ഭക്ഷണം; കേറ്ററിങ് മാനേജറുടെ മുഖത്തടിച്ച് എംഎൽഎ – വിഡിയോ

Shiv Sena MLA Slaps Catering Manager Photo: @Satish_Daud / Twitter
കേറ്ററിങ് സർവീസ് മാനേജറുടെ മുഖത്തടിക്കുന്ന സന്തോഷ് ബംഗർ. Photo: @Satish_Daud / Twitter
SHARE

മുംബൈ∙ ഗുണനിലവാരം കുറഞ്ഞ ഭക്ഷണം വിതരണം ചെയ്തെന്നാരോപിച്ചു കേറ്ററിങ് സർവീസ് മാനേജർക്ക് ശിവസേന എംഎൽഎയുടെ മർദനം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ കൂടെയുള്ള വിമത എംഎൽഎ സന്തോഷ് ബംഗർ മർദിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഹിംഗോളി ജില്ലയിലെ തൊഴിലാളികൾക്കു വിതരണം ചെയ്യുന്ന ഭക്ഷണം മോശമാണെന്നു പറഞ്ഞാണ് സന്തോഷ്, കേറ്ററിങ് മാനേജറെ അസഭ്യം പറയുന്നതും മുഖത്ത് ഒന്നിലേറെത്തവണ അടിക്കുന്നതും. ഭക്ഷണത്തെ കുറിച്ചു പരാതി കിട്ടിയതിനെ തുടർന്നു നേരിട്ടു പരിശോധിച്ചു ബോധ്യപ്പെട്ടതിനാലാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നു സന്തോഷ് പറഞ്ഞു.

English Summary: Video: Shiv Sena MLA Slaps Catering Manager Over Food Quality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}