നടവയൽ ∙ വയനാട് നടവയല്‍ നെയ്ക്കുപ്പ ആദിവാസി കോളനിയിലെ കുട്ടികള്‍ക്ക് അയല്‍വാസിയുടെ മര്‍ദനം. കൃഷിയിടത്തിലെ വരമ്പ് നശിപ്പിച്ചെന്ന് ആരോപിച്ച് ആറും ഏഴും വയസുളള കുട്ടികളെ അയൽവാസിയായ രാധാകൃഷ്ണൻ മര്‍ദിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. അയൽവാസിക്കെതിരെ കേണിച്ചിറ പൊലീസ് കേസെടുത്തു.
കൃഷിയിടത്തിലെ വരമ്പ് നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് രാധാകൃഷ്ണൻ കുട്ടികളെ മർദ്ദിച്ചതെന്ന് ദൃക്സാക്ഷി പൊലീസിനു മൊഴി നൽകി. കുട്ടികൾ വരമ്പ് നശിപ്പിച്ചിട്ടില്ലെന്നും അവിടെ മീൻ പിടിക്കുകയായിരുന്നുവെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
English Summary: Tribal Children Attacked By Neighbour In Wayanad