കൊച്ചിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ടത് മലപ്പുറം സ്വദേശി സജീവ്; സുഹൃത്തിനെ കാണാനില്ല

Sajeev Krishna
കൊല്ലപ്പെട്ട സജീവ് കൃഷ്ണ, സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു. (വിഡിയോ ദൃശ്യം)
SHARE

കൊച്ചി ∙ കാക്കനാട് ഇൻഫോ പാർക്ക് പരിസരത്തുള്ള ഫ്ലാറ്റിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇൻഫോപാർക്കിലെ ഓക് സോണിയ ഫ്ലാറ്റിലെ 16-ാം നിലയിലാണ് സംഭവം. മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. 23 വയസായിരുന്നു. ഫ്ലാറ്റിലെ ഡക്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സജീവ് ഹോട്ടൽ ജീവനക്കാരനാണ്. മരണം സംഭവിച്ചിട്ട് രണ്ടു ദിവസമായെന്നാണ് സൂചന.

സജീവ് കൃഷ്ണയ്ക്ക് ഒപ്പം മറ്റു നാലു പേർ കൂടി ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നു. ഇവരാരും സ്ഥലത്തുണ്ടായിരുന്നില്ല. ഇതേ സമുച്ചയത്തിലെ മറ്റൊരു ഫ്ലാറ്റിലുണ്ടായിരുന്ന സുഹൃത്ത് അര്‍ഷാദ് സജീവ് കൃഷ്ണയ്ക്കൊപ്പം ഫ്ലാറ്റിലുണ്ടായിരുന്നുവെന്ന് പറയുന്നു. കോഴിക്കോട് പയ്യോളി സ്വദേശിയായ ഇയാളെ ഇപ്പോൾ കാണാനില്ലെന്നാണ് വിവരം.

ഫോണിൽ വിളിച്ച് കിട്ടാതിരുന്നതോടെ മറ്റു സുഹൃത്തുക്കൾ ഫ്ലാറ്റിലെ കെയർടേക്കറെ ബന്ധപ്പെട്ട് ഫ്ലാറ്റ് തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇൻഫോപാർക്ക് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. സജീവിന്റെ ദേഹമാസകലം മുറിവുകളുണ്ട്. മൃതദേഹം തുണികൊണ്ട് വരിഞ്ഞു ചുറ്റിയ നിലയിലായിരുന്നു.

അതേസമയം, ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നവർ സ്ഥിരം പ്രശ്നക്കാരായിരുന്നുവെന്ന് അയൽവാസികൾ മാധ്യമങ്ങളോടു വെളിപ്പെടുത്തി. മദ്യപിച്ച് പ്രശ്നമുണ്ടാക്കരുതെന്ന് ഇവർക്കു പലതവണ മുന്നറിയിപ്പു നൽകിയിരുന്നു. പ്രശ്നം രൂക്ഷമായതോടെ ഫ്ലാറ്റിൽനിന്ന് മാറുന്ന കാര്യവും സംസാരിച്ചിരുന്നതായാണ് ഇവർ പറയുന്നത്. രണ്ടു ദിവസം മുൻപ് സജീവിനെയും അർഷാദിനെയും ഒരുമിച്ചു കണ്ടിരുന്നതായും അയൽക്കാർ വെളിപ്പെടുത്തി.

English Summary: Youth Found Dead In A Flat At Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}