‘കൃഷിക്കാരനായ ജയറാ’മിനെ ആദരിച്ച് മുഖ്യമന്ത്രി; സന്തോഷവും നന്ദിയും പങ്കുവച്ച് താരം

jairam
ജയറാമിനെ ആദരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
SHARE

തിരുവനന്തപുരം ∙ സംസ്ഥാന കൃഷി വകുപ്പിന്റെ ആദരം ഏറ്റുവാങ്ങി നടൻ ജയറാം. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജയറാമിനെ ആദരിച്ചു. പെരുമ്പാവൂരിലെ തോട്ടുവയിൽ ജയറാമിന്റെ ഫാമിന്റെ പ്രവർത്തനങ്ങൾക്കാണ് ആദരം നൽകിയത്. ഈ വർഷത്തെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജയറാമിന് പ്രത്യേക ആദരം നൽകുമെന്ന് വ്യക്തമാക്കിയിരുന്നു.

അറുപതോളം പശുക്കളാണു തോട്ടുവയിൽ ജയറാമിന്റെ ‘ആനന്ദ് ഫാമി’ൽ ഉള്ളത്. തോട്ടുവയിലെ അഞ്ചരയേക്കറോളം വരുന്ന സ്ഥലത്ത് 10 വർഷം മുൻപ് 5 പശുക്കളുമായാണു ഫാം തുടങ്ങിയത്. കൃഷ്ണഗിരി, ഹൊസൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ ജയറാം നേരിൽ പോയിക്കണ്ടാണു പശുക്കളെ വാങ്ങിയത്. ഫാമിൽ ഉൽപാദിപ്പിക്കുന്ന പാൽ ആവശ്യക്കാർക്കു നേരിട്ടും പാൽ സൊസൈറ്റിയിലുമാണു നൽകുന്നത്.

സർക്കാരിന്റെ ആദരമേറ്റു വാങ്ങിയതിൽ അഭിമാനിക്കുന്നുവെന്ന് ജയറാം ഫെയ്സ്ബുക്കിൽ കുറിച്ചു

‘ഏറെ സന്തോഷിക്കുന്ന അഭിമാനിക്കുന്ന നിമിഷം.. കൃഷിക്കാരൻ ജയറാം.. നന്ദി കേരള സർക്കാരിന്.. കൃഷി വകുപ്പിന്... THANK YOU... നാട്ടുകാരായ എല്ലാവർക്കും... എന്നെ സഹായിക്കുന്ന സഹപ്രവര്‍ത്തകർ..’ – ചിത്രം പങ്കുവച്ച് ജയറാം കുറിച്ചു.

English Summary: Actor Jayaram honored by State Agriculture department.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}