ADVERTISEMENT

പട്ന∙ നിയമമന്ത്രിക്കെതിരായ അറസ്റ്റ് വാറന്റ് മുഖ്യമന്ത്രി നിതീഷ് കുമാറിനു തലവേദനയായി. തട്ടിക്കൊണ്ടു പോകൽ കേസിൽ ദാനാപുരിലെ ജില്ലാ കോടതിയിൽ കീഴടങ്ങേണ്ട ദിവസമാണ് ആർജെഡി എംഎൽസി കാർത്തികേയ സിങ് നിതീഷ് മന്ത്രിസഭയിൽ നിയമമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അറസ്റ്റ് വാറന്റിന്റെ വിവരം തനിക്കറിയില്ലായിരുന്നുവെന്നാണു മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ന്യായീകരണം. 

സാമ്പത്തിക തർക്കങ്ങളെ തുടർന്നു ബിസിനസുകാരനായ രാജു സിങ്ങിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്നതാണ് 2014ൽ കാർത്തികേയ സിങ്ങിനെതിരെ ചുമത്തിയ കേസ്. ബാഹുബലി നേതാവ് ആനന്ദ് സിങ് എംഎൽഎയും കാർത്തികേയ സിങ്ങുമുൾപ്പെടെ 18 പ്രതികളാണ് കേസിൽ. കേസിൽ നേരത്തേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും സെപ്റ്റംബർ ഒന്നു വരെ കാർത്തികേയ സിങ്ങിനെ അറസ്റ്റ് ചെയ്യരുതെന്നു കഴിഞ്ഞ 12ന് ജില്ലാ കോടതി നിർദേശിച്ചിരുന്നു.

നിതീഷ് കുമാറിന്റെ പുതിയ മന്ത്രിസഭയുടെ തനിനിറം വെളിപ്പെടുത്തുന്നതാണു നിയമമന്ത്രിക്കെതിരെ നിലവിലുള്ള കേസെന്നു ബിജെപി വക്താവ് നിഖിൽ ആനന്ദ് പ്രതികരിച്ചു. ആർജെഡിയുടെ സമ്മർദ്ദത്തിനു വഴങ്ങി ക്രിമിനലുകളെ നിതീഷ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു.

English Summary: Arrest Warrant against Bihar's new law minister Kartikeya Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com