യുപിയിലെ ഗോഡൗണിൽനിന്ന് 17 ലക്ഷം രൂപയുടെ കാഡ്ബറി ചോക്‌ലേറ്റ് മോഷ്ടിച്ചു

Chocolate | Representative Image | (Photo - Shutterstock / ivan_kislitsin)
പ്രതീകാത്മക ചിത്രം (Photo - Shutterstock / ivan_kislitsin)
SHARE

ലക്നൗ∙ ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിന് സമീപമുള്ള ചിൻഹട്ട് പ്രദേശത്തെ ഗോഡൗണിൽനിന്ന് 17 ലക്ഷം രൂപ വിലയുള്ള കാഡ്ബറി ചോക്‌ലേറ്റ് മോഷണം പോയതായി പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച അർധരാത്രിയോടെയാണ് സംഭവം. 150 പെട്ടി ചോക്കലേറ്റ് ബാറുകളാണ് മോഷണം പോയത്.

ചിൻഹട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു വീട് ചോക്‌ലേറ്റുകൾ സൂക്ഷിക്കുന്ന ഗോഡൗണായി ഉപയോഗിച്ചിരുന്നു. അവിടെയാണ് മോഷണം നടന്നത്. വീടിന്റെ കതക് ആരോ തകർത്ത നിലയിൽ കണ്ടതോടെ ചൊവ്വാഴ്ച രാവിലെ അയൽവാസി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

ഗോഡൗണിൽ ഒന്നും അവശേഷിക്കുന്നില്ലെന്നും മോഷണം നടത്തിയവർ വിഡിയോ റെക്കോർഡറും സിസിടിവിയുമടക്കം എല്ലാം കൊണ്ടുപോയെന്നും പൊലീസ് അറിയിച്ചു. ഗോഡൗണിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 

English Summary: Cadbury Chocolate Bars Worth ₹ 17 Lakh Stolen From UP Godown: Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA