ഹോസ്റ്റലിലെ പെൺകുട്ടികളെ കടന്നുപിടിച്ച് സെക്യൂരിറ്റി ഗാർഡ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Karol Bagh PG | Security Guard Delhi (Screengrab - Twitter/@ABHISHEKishere)
സെക്യൂരിറ്റ് ഗാർഡ് പെൺകുട്ടിയെ കടന്നുപിടിച്ചപ്പോൾ. (Screengrab - Twitter/@ABHISHEKishere)
SHARE

ഡൽഹി∙ സ്വകാര്യ ഹോസ്റ്റലിലെ പെണ്‍കുട്ടികളെ സെക്യൂരിറ്റി ഗാർഡ് മർദിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മദ്യപിച്ച ഗാർഡിൽനിന്നു രക്ഷപ്പെടാൻ ഇടനാഴികളിലൂടെ പെൺകുട്ടികൾ ഓടുന്നതും ഒരാളെ ബലമായി പിടിക്കാൻ ഗാർഡ് ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഡൽഹി കരോൾ ബാഗ് മേഖലയിൽ ഗോൾഡ്സ് വില്ല പിജിയിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.

നിയമനടപടിക്കായി കരോൾ ബാഗ് പൊലീസ് സ്റ്റേഷൻ പെൺകുട്ടികളെ ബന്ധപ്പെട്ടപ്പോൾ മൊഴി നൽകാൻ അവർ വിസമ്മതിച്ചു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ വച്ച് സ്വമേധയാ പൊലീസ് കേസെടുത്തു. എഫ്ഐആർ എടുക്കണമെന്നു കാട്ടി സംസ്ഥാന വനിതാ കമ്മിഷൻ ഡ‍ൽഹി പൊലീസിനു നിർദേശം നൽകി. ട്വിറ്ററിലാണ് വിഡിയോ ആദ്യമായി പോസ്റ്റ് ചെയ്തത്.

ഓഗസ്റ്റ് 13ലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവത്തെത്തുടർന്ന് പിറ്റേന്നുതന്നെ ഒരു പെൺകുട്ടി ഹോസ്റ്റലിൽനിന്നുപോയി. ഓഗസ്റ്റ് 16നാണ് വിഡിയോ പുറത്തുവന്നത്. അതേസമയം, വിഡിയോ പുറത്തുവന്നിട്ടും ഹോസ്റ്റലിന്റെ ഉടമ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

English Summary: Drunk Hostel Guard Drags Girls, Molests Them at Delhi PG; Horrific Incident Caught on CCTV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}