Premium

പ്രതിപക്ഷം വേണ്ട ഇനി ബിജെപി മതി? മമതയും വിറച്ചോ ഇഡിക്കു മുന്നിൽ? സംഭവിച്ചതെന്ത്?

HIGHLIGHTS
  • വലംകൈയായ പാർഥ ചാറ്റർജിയെ മമത രാഷ്ട്രീയപരമായി ഉപേക്ഷിച്ചോ?
  • തന്നെ തേടിയും ഏജൻസികൾ വന്നേക്കുമെന്ന് മമതയെക്കൊണ്ട് പറയിപ്പിച്ചത് മണ്ഡലിന്റെ അറസ്റ്റ്
Mamata Narendra Modi
മമത ബാനർജിയും നരേന്ദ്ര മോദിയും. ചിത്രം: Twitter/PMOIndia
SHARE

‘‘എന്താ നിങ്ങളെല്ലാം പേടിച്ചു പോയോ? അവർ നാളെ എന്നെ തേടിയെത്തിയാൽ നിങ്ങളെന്തു ചെയ്യും? നിങ്ങൾ തെരുവിലിറങ്ങില്ലേ? ജനാധിത്യപരമായി പ്രതിഷേധിക്കാൻ നിങ്ങൾ തയാറാകില്ലേ’’– സ്വാതന്ത്ര്യദിന തലേന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഒരു പൊതുപരിപാടിയിൽ പങ്കെടുത്തു കൊണ്ട് തന്റെ പാർട്ടി പ്രവർത്തകരോട് ചോദിച്ചതാണിത്. ധ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന ബംഗാളിലെ രാഷ്ട്രീയ കാലാവസ്ഥയുടെ പ്രതിഫലനമായാണ് മമത ബാനർജിയുടെ ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്. മമതയുടെ വലംകൈയും പാർട്ടിയുടെ ‘ഫണ്ട് റെയ്സറും’ മന്ത്രിയുമായിരുന്ന പാർഥ ചാറ്റർജി അടക്കമുള്ള തൃണമൂൽ കോൺഗ്രസിന്റെ നിരവധി നേതാക്കൾ അഴിമതിക്കേസുകളിൽ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്നു. ചിലരൊക്കെ അറസ്റ്റിലായി. ഇതിനു പുറമെ മമതയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ‘സെറ്റിങ്’ (രാഷ്ട്രീയ ഒത്തുതീർപ്പ്) നടത്തിയിരിക്കുന്നു എന്ന സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ആരോപണം. സെറ്റിങ് നടത്തിക്കഴിഞ്ഞു എന്ന രീതിയിൽ‌ മമത കാര്യങ്ങൾ വളച്ചൊടിക്കുമെന്നും അതിന് മമതയ്ക്ക് അവസരം കൊടുക്കരുതെന്നും ബിജെപി സംസ്ഥാന നേതൃത്വം പാർട്ടി കേന്ദ്ര നേതൃത്വത്തോട് പരിഭവവും പറഞ്ഞിട്ടുണ്ട്. പാർട്ടിയുടെ അടിവേര് തകർക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന തിരിച്ചറിവിൽ തിരിച്ചടിക്കാനുള്ള തൃണമൂലിന്റെ തീരുമാനം, സംസ്ഥാനത്തെ തകർന്നു തരിപ്പണമായ പാർട്ടി സംവിധാനം പുനരുജ്ജീവിപ്പിച്ചെടുക്കാനുള്ള ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ശ്രമം തുടങ്ങി അനേകം കാര്യങ്ങളിലൂടെയാണ് ബംഗാൾ രാഷ്ട്രീയം കടന്നു പോവുന്നത്. അതിനിടെയാണ് ഇഡിയും ഇടിച്ചു കയറി എത്തിയിരിക്കുന്നത്. ഇഡിക്കു മുന്നിൽ മമതയും തൃണമൂലും പതറുകയാണോ? പ്രതിപക്ഷ ഐക്യം ഉപേക്ഷിച്ച് ഇനി മുതൽ ബിജെപിയോട് ‘മൃദു സമീപന’ത്തിനാണോ മമതയുടെ നീക്കം? മമതയുടെ ശക്തരായ അനുയായികളായ പാർഥ ചാറ്റർജിയും അനുബ്രത മണ്ഡ‍ലും അറസ്റ്റിലായതോടെ ബംഗാൾ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാറ്റു വീശുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മോദി–മമത പോരാട്ടം എന്നതുമാറി ഇരുവരും തമ്മിൽ ‘സെറ്റിങ്’ ആയെന്ന ആരോപണം ഉന്നയിച്ചവരിൽ ഒരു ബിജെപി നേതാവുമുണ്ട്. മുൻ മേഘാലയ ഗവർണറും ബിജെപി നേതാവുമായ തഥാഗത റോയ് ആണ് കോൺഗ്രസിനും സിപിഎമ്മിനുമൊപ്പം ‘സെറ്റിങ്’ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ സത്യം എന്താണെന്ന് അറിയണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്താണ് യാഥാർഥ്യം? ഒരു വിശകലനം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}