കൈ കൊണ്ട് വായ പൊത്തി ചുമ; പിന്നെ നേതാക്കള്‍ക്ക് കൈ കൊടുത്ത് ബൈഡന്‍: വിഡിയോ

biden-twitter
വിഡിയോയിൽ നിന്നുള്ള ദൃശ്യം. (Screengrab: Twitter/@greg_price11)
SHARE

ന്യൂയോർക്ക്∙ കോവിഡ് മാറി തിരിച്ചെത്തിയ ജോ ബൈഡൻ പൊതുവേദിയിൽ ചുമയ്ക്കുകയും ശേഷം മറ്റ് ജനപ്രതിനിധികള്‍ക്ക്‌ കൈകൊടുക്കുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പണപ്പെരുപ്പം കുറയ്ക്കൽ നിയമത്തിൽ ഒപ്പുവയ്ക്കുന്ന ചടങ്ങിനിടെയാണ് സംഭവം.

ഒരാഴ്ച്ചയ്ക്ക് മുൻപാണ് ജോ ബൈഡന് കോവിഡ് നെഗറ്റീവായത്. മാസ്ക് ധരിച്ച് വേദിയിലെത്തിയ ബൈഡൻ ആദ്യം ഒരാൾക്ക് കൈകൊടുത്ത് സംസാരിച്ചു. പിന്നീട് മാസ്ക് മാറ്റി കൈ വായോട് ചേര്‍ത്തുപിടിച്ച്‌ ചുമയ്ക്കുന്നുണ്ട്. ബില്ലിൽ ഒപ്പിട്ടശേഷം വെസ്റ്റ് വിർജീനിയ സെനറ്റർ ജോ മഞ്ചിന് പേന കൈമാറുന്നതും ചുറ്റുമുള്ളവർക്ക് കൈകൊടുക്കുകയും ചെയ്യുന്നത് വിഡിയോയിൽ വ്യക്തമാണ്.  ബൈഡന്റേത് നിരുത്തരവാദപരമായ പെരുമാറ്റമാണെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നു. മാതൃകയാകേണ്ട നേതാവിന്റെ നടപടി വളരെ മോശമായെന്ന് ചിലർ കുറിച്ചു. നിരവധിപ്പേർ വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ജൂലൈ 21നാണ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച്ചയ്ക്ക് ശേഷം രോഗമുക്തനായെങ്കിലും വീണ്ടും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർച്ചയായ നാലു ടെസ്റ്റുകളിൽ നെഗറ്റീവായ ശേഷമാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്.

English Summary: Video Shows Joe Biden Coughing, Shaking Hands After Signing Bill, Twitter Horrified

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അച്ഛന്‍കുട്ടിയാണെങ്കിലും ഞാന്‍ ഇന്‍ഡിപെന്‍ഡന്‍റ് സ്ത്രീയാണ് | Namitha Pramod Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA