‘നിങ്ങള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും രാജ്യം കാണുന്നുണ്ട്’: മോദിയോട് രാഹുല്‍

Rahul Gandhi | (Photo by Prakash SINGH / AFP)
രാഹുൽ ഗാന്ധി (Photo by Prakash SINGH / AFP)
SHARE

ന്യൂഡൽഹി∙ ബിൽക്കിസ് ബാനു കൂട്ടമാനഭംഗക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്‍റെ നടപടിക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘‘നിങ്ങൾ എന്താണു പറയുന്നതെന്നും പ്രവർത്തിക്കുന്നതെന്നും രാജ്യത്തെ ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ട്’’ – രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

‘‘അഞ്ചുമാസം ഗർഭിണിയായ സ്ത്രീയെ പീഡിപ്പിക്കുകയും അവരുടെ മൂന്ന് വയസ്സുള്ള മകളെ കൊല്ലുകയും ചെയ്തവരെ ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങൾക്കിടെ വിട്ടയച്ചു. സ്ത്രീ ശക്തിയെക്കുറിച്ചു സംസാരിക്കുന്നവർ രാജ്യത്തെ സ്ത്രീകൾക്കു നൽകുന്ന സന്ദേശമെന്താണ്? പ്രധാനമന്ത്രി, നിങ്ങൾ പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണെന്നു രാജ്യം കാണുന്നുണ്ട്’’- രാഹുൽ കുറിച്ചു.

സ്വതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ, സ്ത്രീകളെ ബഹുമാനിക്കണമെന്നും രാജ്യത്തെ പെൺകരുത്തിനെ പിന്തുണയ്ക്കേണ്ടതുണ്ടെന്നും വനിതാ സ്വതന്ത്ര്യസമരസേനാനികളെ അനുസ്മരിച്ചുകൊണ്ടു പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പ്രതികളെ വിട്ടയച്ചതില്‍ രാജ്യമെങ്ങും കടുത്ത വിമർശനം ഉയർന്നിരുന്നു.

English Summary: Nation is watching what you say vs what you do, says Rahul Gandhi on release of Bilkis Bano’s rapists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA