ADVERTISEMENT

കോഴിക്കോട് ∙ ഒട്ടും സുരക്ഷയില്ലാതെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം. സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നതുള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം അഞ്ചുമാസം കഴിഞ്ഞിട്ടും നടപ്പായില്ല. 400 അന്തേവാസികളുടെ സുരക്ഷയ്‌ക്കായി ആകെ 8 സുരക്ഷാ ജീവനക്കാര്‍ മാത്രം. ഇവരാരും സ്ഥിരം ജീവനക്കാരുമല്ല. റിമാന്‍ഡ് തടവുകാര്‍ക്ക് ആര് സുരക്ഷ ഒരുക്കും എന്നതിലും തര്‍ക്കം തുടരുന്നു.

5 മാസം മുന്‍പ് ഇത്തരം സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ചില തീരുമാനങ്ങള്‍ എടുത്തത്. അതില്‍ പ്രധാനപ്പെട്ടത് 24 സുരക്ഷാ ജീവനക്കാരെ ഉടന്‍ നിയമിക്കണമെന്നായിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നിയമിച്ച 4 താൽക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ 8 പേര്‍ മാത്രമാണുള്ളത്. 41 തടവുകാര്‍ ഉള്‍പ്പടെ 404 അന്തേവാസികള്‍ ഉള്ള ഒരു സ്ഥാപനത്തിലാണ് വെറും എട്ടു സുരക്ഷാ ജീവനക്കാര്‍ ഉള്ളതെന്ന് ഒാര്‍ക്കണം.

സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം, അക്രമസ്വഭാവമുള്ളവരെ പരിചരിക്കാന്‍ പ്രത്യേക വൈദഗ്ധ്യമുള്ള ആളുകള്‍... അങ്ങനെ തീരുമാനങ്ങള്‍ എല്ലാം കടലാസില്‍ ഒതുങ്ങുകയാണ്. റിമാന്‍ഡ് തടവുകാരായ അന്തേവാസികളുടെ സുരക്ഷ ആര്‍ക്കെന്ന ചോദ്യമാണ് മറ്റൊരു പ്രശ്നം. തടവുകാര്‍ക്കായി 8 പൊലീസുകാരുണ്ട്. ഇവരുടെ ഗാര്‍ഡ് റൂം ഫൊറന്‍സിക് വാര്‍ഡിന് സമീപത്തല്ല. പ്രതികളായതുകൊണ്ടുതന്നെ ഇവരുടെ സുരക്ഷ പൊലീസിന്റെ ചുമതലയെന്നാണ് അധികൃതര്‍ പറയുന്നത്. കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചാല്‍ സുരക്ഷ ഒരുക്കേണ്ടത് ആശുപത്രി അധികൃതരാണെന്ന് പൊലീസും പറയുന്നു.

English Summary: No proper security measures in Kuthiravattom Mental Care Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com