ADVERTISEMENT

മലപ്പുറം∙ മലപ്പുറം ഗവ. കോളജ് പൂർവ വിദ്യാർഥി സംഗമത്തിൽ പാട്ടുപാടി താരമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കോളജിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി ഇന്നലെ നടന്ന ഗ്ലോബൽ അലുംനൈ മീറ്റിലാണു തങ്ങൾ പാട്ടുപാടി കയ്യടി നേടിയത്.

1981–84 സയൻസ് ബാച്ചിലെ വിദ്യാർഥിയായിരുന്നു തങ്ങൾ. അനുഭവം പങ്കുവച്ചശേഷം കലാലയ കാലത്തെ ഗായകർ ഓരോരുത്തരായി പാട്ടുപാടി. ഒടുവിൽ, സദസ്സിന്റെ നിർബന്ധത്തിനു വഴങ്ങി, ‘ആയിരം കാതമകലയാണെങ്കിലും മായാതെ മക്ക മനസ്സിൽ നിൽപൂ’ എന്ന ഗാനം തങ്ങൾ ആലപിക്കുകയായിരുന്നു. കോളജിലെ പൂർവ വിദ്യാർഥി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനും സംഗമത്തിൽ പങ്കെടുത്തു.

English Summary: Sadiq Ali Shihab Thangal sing songs at College Alumni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com