വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു

shuhaib death
ഷുഹൈബ്
SHARE

കൊടുവള്ളി ∙ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. മലയാള മനോരമ പരപ്പൻ പോയിൽ ഏജന്റ് മുക്കലംപാടിയിൽ സി.കെ.സുലൈമാന്റെ മകൻ ഷുഹൈബ് (21) ആണ് മരിച്ചത്. കുന്ദമംഗലം ആര്‍ട്സ് കോളജിൽ ബി കോം വിദ്യാര്‍ഥിയായിരുന്നു. പിതാവിനൊപ്പം പത്രവിതരണ ജോലിയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ജൂലൈ 17ന് ഉച്ചയോടെ ചാത്തമംഗലം വേങ്ങേരി മഠം ജംക്‌ഷനിൽ വച്ചായിരുന്നു അപകടം. ഷുഹൈബ് സഞ്ചരിച്ച ബൈക്ക് പിക്കപ്പ് വാനിനു പിന്നില്‍ ഇടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഷുഹൈബ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്. മാതാവ്: സലീന. സഹോദരങ്ങൾ: ഷഫീഖ്, ഷമീം, ആമിന ഷെസ (വിദ്യാർഥിനി). ഖബറടക്കം വ്യാഴാഴ്ച വാവാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

English Summary: Student  died after accident in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}