കൂത്താട്ടുകുളത്ത് ടോറസും കാറും കൂട്ടിയിടിച്ചു; കാർ ഡ്രൈവർ മരിച്ചു, ഒപ്പമുണ്ടായിരുന്നയാൾ ആശുപത്രിയിൽ

Taurus-Car Accident Koothattukulam
അപകടത്തിൽ തകർന്ന കാർ.
SHARE

കൂത്താട്ടുകുളം ∙ പഴയ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം ടോറസും കാറും കൂട്ടിയിടിച്ച് കാർ ഓടിച്ചിരുന്നയാൾ മരിച്ചു. കാറിൽ ഒപ്പമുണ്ടായിരുന്നയാൾക്ക് പരുക്കേറ്റു. കോട്ടയം മണിമല സ്വദേശി ഏത്തക്കാട്ട് ജിജോ (38) ആണ് മരിച്ചത്. പരുക്കേറ്റ കണ്ണൂർ ഡൊമിനിക് പ്രൊവിൻസിലെ ഫാ. ബോബിൻ വർഗീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുംബൈയിൽ താമസിക്കുന്ന ജിജോ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരികെ മടങ്ങുന്നതിനായി നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പോകും വഴിയാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ ഭാഗത്തുനിന്നും മെറ്റൽ നിറച്ചെത്തിയ ടോറസിൽ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു.

കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ജിജോയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം വ്യാഴാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.

English Summary: One killed in Taurus-Car Accident at Koothattukulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}