തൊടുപുഴ∙ ഇടുക്കിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 30 വർഷം തടവ്. ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. അമ്മ കൂറുമാറിയ കേസിൽ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിധി. ഇടുക്കി അതിവേഗ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കുട്ടിയുടെ സഹോദരിയും പ്രോസിക്യൂഷന് അനുകൂല മൊഴി നൽകി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി കുട്ടിയുടെ പുനരധിവാസത്തിനായി ഒരു ലക്ഷം രൂപ നൽകണമെന്നും വിധിയുണ്ട്.
2018ലാണ് കേസിനാസ്പദമായ സംഭവം. അമ്മയില്ലാത്ത സമയത്ത് വീട്ടിൽ വച്ച് പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. മറയൂർ പൊലീസ് ആണ് കേസ് റജിസ്റ്റർ ചെയ്തത്. കുട്ടി ഇപ്പോഴും സിഡബ്ല്യുസിയുടെ സംരക്ഷണത്തിൽ കഴിയുകയാണ്.
English Summary: Thirty years imprisonment for step father who raped daughter in idukki