പീഡനക്കേസിൽ ബിജെപി നേതാവിനെതിരെ കേസെടുക്കാൻ കോടതി നിർദേശം

shahnawas
ഷാനവാസ് ഹുസൈൻ. എഎൻഐ ചിത്രം.
SHARE

ന്യൂഡൽഹി∙ പീഡനക്കേസിൽ ബിജെപി നേതാവ് ഷാനവാസ് ഹുസൈനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പൊലീസിനോട് നിർദേശിച്ച് ഡൽഹി ഹൈക്കോടതി. ഷാനവാസ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. മൂന്നുമാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് ആശ മേനോൻ ഉത്തരവിട്ടു.

എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടായതായി കോടതി കണ്ടെത്തി. നാല് തവണ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് റിപ്പോർട്ടിൽ പരാമർശമുണ്ടെങ്കിലും എന്തുകൊണ്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ലെന്നതിന് വിശദീകരണമില്ലെന്ന് കോടതി പറഞ്ഞു.  പൊലീസിന്റെ വാദം കീഴ്ക്കോടതി തള്ളിയതാണെന്നും ഇത് ഗൗരവസ്വഭാവമുള്ള കേസാണെന്നും കോടതി നിരീക്ഷിച്ചു.

2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാനവാസ് ഹുസൈനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സ്വദേശിനിയാണ് കോടതിയെ സമീപിച്ചത്. ഷാനവാസ് തന്നെ ബലാത്സംഗം ചെയ്തെന്നും പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

English Summary: Delhi High Court Rejects BJP Leader's Plea, Allows Rape Case To Be Filed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}