തിരുവനന്തപുരം∙ ലഹരി കലര്‍ത്തിയ ക്രീം ബിസ്ക്കറ്റ് നല്‍കി യാത്രക്കാരെ കൊള്ളയടിച്ച ബിഹാറുകാരന്‍ തിരുവനന്തപുരത്ത് പിടിയില്‍. രപ്തി സാഗര്‍ എക്സ്പ്രസില്‍ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളാണ് കവര്‍ച്ചയ്ക്കിരയായത്. കേരള എക്സ്പ്രസില്‍ മലയാളിയെയും കൊള്ളയടിച്ചു.
പിടിയിലായ ശത്രുഘ്നന്‍ സിങ്ങിന്റെ സംഘത്തിലെ രണ്ടുപേര്‍ക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം റെയില്‍വേ പൊലീസാണ് പ്രതിയെ പിടികൂടിയത്.
English Summary: Man arrested who robbed in Rapti sagar express