ADVERTISEMENT

തിരുവനന്തപുരം ∙ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ ഊഞ്ഞാലാട്ടുന്ന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹിറ്റ്. തുടർന്ന് മുഹമ്മദ് റിയാസിനെ ശിവൻകുട്ടി ഊഞ്ഞാലാട്ടുന്നതും വിഡിയോയിലുണ്ട്. ഓണം വാരാഘോഷത്തിന്റെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനത്തിനിടയിലാണ് മന്ത്രിമാരുടെ ‘ഊഞ്ഞാലാട്ടം’ ശ്രദ്ധ നേടിയത്.

ഇരുവരും ഊഞ്ഞാലാട്ടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ‘യുവശക്തിയുടെ കരങ്ങളിൽ..’ എന്ന ക്യാപ്ഷൻ സഹിതമാണ് മന്ത്രി ശിവൻകുട്ടി വിഡിയോ പങ്കുവച്ചത്. ‘വിദ്യാഭ്യാസ മന്ത്രിയുടെ കരങ്ങൾ ശുദ്ധവും ശക്തവുമാണ്’ എന്ന ക്യാപ്ഷൻ സഹിതം മന്ത്രി മുഹമ്മദ് റിയാസും വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചു.

Content Highlights: PA Muhammad Riyas, V Sivankutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com