ADVERTISEMENT

കാസർകോട്/കൊച്ചി∙ കാക്കനാട്ടെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് പിടിയിലായ കോഴിക്കോട് കൊയിലാണ്ടി ഇരിങ്ങൽ അയനിക്കാട് മഠത്തിൽമുക്ക് കോഴിത്തട്ടത്താഴെ കെ.കെ.അർഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി പൊലീസ് സംഘം കാസർകോട് എത്തിയാണ് അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കേസിൽ അർഷാദിനെ കോടതി റിമാൻഡ് ചെയ്തു.

മലപ്പുറം വണ്ടൂർ അമ്പലപ്പടി സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തി പൊതിഞ്ഞുകെട്ടി ഫ്ലാറ്റിലെ മാലിന്യക്കുഴലുകൾ കടന്നു പോകുന്ന ഡക്ടിൽ തള്ളിക്കയറ്റിയ നിലയിൽ കണ്ടെത്തിയ കേസിലാണ് അർഷാദിനെ കാസർകോട്ടെ മഞ്ചേശ്വരത്തു ബുധനാഴ്ച പിടിയിലായത്. കൊയിലാണ്ടി ഇരിങ്ങൽ കുന്നുമ്മൽ ഹൗസിൽ കെ.അശ്വന്തും അർഷാദിനൊപ്പം പിടിയിലായിരുന്നു.

ഇവരുടെ ബാഗിൽ‌ 1.56 കിലോഗ്രാം കഞ്ചാവ്, 5.2 ഗ്രാം എംഡിഎംഎ, 104 ഗ്രാം ഹഷീഷ് എന്നിവ കണ്ടെത്തി. കാസർകോട് ഡിവൈഎസ്പി വി.വി.മനോജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് എസ്ഐ അൻസാറും സംഘവും പ്രതികളെ പിടികൂടിയത്. ഇരുചക്രവാഹനത്തിൽ കർണാടകയിലേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇരുവരും. പൊലീസിനെ കണ്ടു സ്കൂട്ടർ ഉപേക്ഷിച്ചു മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് കടന്നെങ്കിലും പിടിയിലാവുകയായിരുന്നു.

English Summary: Murder at Flat in Kakkanad: Accused Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com