ADVERTISEMENT

പട്ന∙ മന്ത്രിസ്ഥാനം നൽകാത്തതിൽ അതൃപ്തി അറിയിച്ച ജെഡിയു എംഎൽഎ ബിമ ഭാരതിക്കു മറുപടിയുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. എല്ലാവരെയും എപ്പോഴും മന്ത്രിയാക്കാൻ കഴിയില്ല. അത്തരമൊരു പ്രതികരണം അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടുള്ളതല്ല. ബിമയുമായി പാർട്ടി ചർച്ച നടത്തും. കാര്യങ്ങൾ അവർ മനസ്സിലാക്കിയാൽ ശരി. അല്ലെങ്കിൽ അവർക്ക് ഇവിടെയോ അവിടെയോ നിൽക്കാം. അക്കാര്യം പാർട്ടി പരിഗണിക്കുമെന്നും നിതീഷ് പറഞ്ഞു. 

‘ബിമ ഭാരതിയെ രണ്ടുവട്ടം മന്ത്രിയാക്കിയിട്ടുണ്ട്. വായിക്കാൻ പോലും അറിയാത്ത അവരെ ഞങ്ങൾ പഠിപ്പിച്ചു, നിലനിർത്തി. അവർ ഇങ്ങനെ സംസാരിക്കുന്നതു കേട്ട് ഞാൻ അദ്ഭുതപ്പെടുന്നു. ഞങ്ങൾ അവർക്ക് ഒരുപാടു ബഹുമാനം നൽകി.’– നിതീഷ് കുമാർ പറഞ്ഞു. ലേഷി സിങ്ങിനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതാണു ബിമ ഭാരതിയെ പ്രകോപിപ്പിച്ചത്.

‘എപ്പോഴും ലേഷി സിങ്ങിനെ തിരഞ്ഞെടുക്കുന്നത് എന്നെ അസ്വസ്ഥയാക്കുന്നു. അവരിൽ എന്തു പ്രത്യേകതയാണ് മുഖ്യമന്ത്രി കണ്ടത്? ലേഷി കൊലപാതക കേസിൽ ആരോപണവിധേയയാണ്. പാർട്ടിയെ അപകീർത്തിപ്പെടുത്തുകയാണ്. ഞാൻ പറയുന്നത് എന്താണ് ആരും കേൾക്കാത്തത്? ഞാൻ പിന്നാക്ക ജാതിക്കാരിയായതുകൊണ്ടാണോ?’– ബിമ സിങ് ചോദിക്കുന്നു. ലേഷി സിങ്ങിനെ മാറ്റിയില്ലെങ്കിൽ താൻ എംഎൽഎ സ്ഥാനവും പാർട്ടിയിൽനിന്നും രാജിവയ്ക്കുമെന്ന് അവർ പറഞ്ഞു.

അതേസമയം, ലേഷി സിങ് 2013, 2014, 2019 വർഷങ്ങളിൽ മന്ത്രിയായിരുന്നെന്നും അന്ന് അവർക്കെതിരെ ഇതുപോലത്തെ ആരോപണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഇതെല്ലാം അർത്ഥശൂന്യമാണെന്നും നിതീഷ് പറഞ്ഞു. നിലവിൽ ഭക്ഷ്യ, ഉപഭോക്തൃ സംരക്ഷണ മന്ത്രിയാണ് ലേഷി സിങ്.

English Summary: "Can't Make Everyone A Minister Every Time": Nitish Kumar Snubs Party MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com