Premium

കിമ്മിനെ തേടി വൈറസെത്തിയത് ബലൂണിൽ? ഉത്തരകൊറിയയിൽ കോവിഡ് ‘നുണബോംബ്’

HIGHLIGHTS
  • കോവിഡ് മരണക്കണക്കിലും ഉത്തരകൊറിയ കള്ളം കലക്കുകയാണോ?
  • കോവിഡ് കണക്ക് മറച്ചുവയ്ക്കാൻ ആണവ പരീക്ഷണത്തിനാണോ കിമ്മിന്റെ നീക്കം
  • ദക്ഷിണകൊറിയയെ ഉന്മൂലനം ചെയ്യുമെന്ന കിമ്മിന്റെ സഹോദരിയുടെ പ്രസ്താവനയ്ക്കു പിന്നിലെന്ത്?
North Korea Covid
കൊറിയൻ യുദ്ധവിജയത്തിന്റെ 69–ാം വാർഷികാഘോഷത്തിന്റെ പോസ്റ്ററിനു സമീപത്തുകൂടി നടന്നു പോകുന്നവർ. പ്യോങ്ങ്യാങ്ങിലെ കാഴ്ച. ചിത്രം: KIM Won Jin / AFP
SHARE

മഹാമാരിയുടെ വ്യാപനകാലത്ത് ലോകമെങ്ങും വൈറസിന്റെ പിടിയിലമർന്നുവെങ്കിലും അങ്ങനെയൊന്നു തങ്ങളുടെ രാജ്യത്ത്എത്തിയിട്ടില്ലെന്നു പ്രഖ്യാപിച്ച രാജ്യമാണ് ഉത്തരകൊറിയ. പുറമേ നിന്ന് ആർക്കും പ്രവേശനമില്ലാത്ത ഒരു രാജ്യത്തേക്ക് എങ്ങനെ കോവിഡ്കടന്നുചെല്ലാൻ എന്നു നമുക്കും തോന്നാം. വളരെ വൈകിയാണു കോവിഡ്‌ബാധ സംബന്ധിച്ച് ഉത്തര കൊറിയയുടെ സ്ഥിരീകരണം വന്നത്‌. കഴിഞ്ഞ ദിവസം കോവിഡിനെതിരെ സമ്പൂർണ വിജയം അവകാശപ്പെട്ട് ഉത്തര കൊറിയ പതിനായിരങ്ങൾ പങ്കെടുത്ത റാലി നടത്തിയിരുന്നു. ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്നിനും പനി ബാധിച്ചിരുന്നുവെന്ന് കിമ്മിന്റെ സഹോദരി കിം യോ ജോങ് വിമോചനദിന റാലിയിൽ വെളിപ്പെടുത്തുകയും ചെയ്തു. ഉന്നിനു കോവിഡ് വന്നിരുന്നുവെന്നതിന്റെ ആദ്യ ഔദ്യോഗിക സ്ഥിരീകരണമായിരുന്നു അത്. കോവിഡിനു കാരണക്കാർ ദക്ഷിണ കൊറിയയാണെന്നും ഉന്നിന്റെ സഹോദരി പറഞ്ഞു. ദക്ഷിണ കൊറിയക്കാർ അതിർത്തി കടത്തിവിട്ട വൈറസ് സാന്നിധ്യമുള്ള ലഘുലേഖകൾ വഴിയാണു വൈറസ് പരന്നതെന്ന ആരോപണം അവർ ആവർത്തിക്കുകയും ചെയ്തു. ഇക്കാര്യം മുൻപേ ദക്ഷിണ കൊറിയ നിഷേധിച്ചതാണെങ്കിലും. 2022 ജനുവരിയിൽ ഉത്തരകൊറിയയും ചൈനയും തമ്മിലുള്ള വടക്കൻ അതിർത്തി തുറന്നതാണു കോവിഡ് പരക്കാൻ കാരണമായതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ഉത്തരകൊറിയയിലേക്കുള്ള ചരക്കുകൈമാറ്റത്തിനായിരുന്നു, മാസങ്ങൾക്കു ശേഷം അതിർത്തി തുറന്നത്. മാത്രവുമല്ല, ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്ങ്യാങ്ങിൽ ഏപ്രിലിൽ വമ്പനൊരു സൈനിക റാലിയും നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ തലസ്ഥാനത്തേക്ക് എത്തിയതും പരിശീലനത്തിനായി തങ്ങിയതുമെല്ലാം കോവിഡ് വ്യാപനത്തിലേക്കു നയിച്ചു എന്നാണു പറയപ്പെടുന്നത്. അതിനെയാണ് ദക്ഷിണകൊറിയന്‍ ലഘുലേഖയുമായി കിം യോ ജോങ് ‘ബന്ധിപ്പിച്ചത്’. എന്താണ് ഇതിലെ യാഥാർഥ്യം? കോവിഡുമായി ബന്ധപ്പെട്ട് കിം ജോങ് ഉന്നും സഹോദരിയും പറയുന്നത് നുണയാണോ? കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണത്തിൽ ലോകാരോഗ്യ സംഘടന ഉൾപ്പെടെ ആശങ്ക പങ്കുവച്ചിട്ടുണ്ട്. മരണക്കണക്കിലും ഉത്തരകൊറിയ കള്ളം കലക്കുകയാണോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA