ADVERTISEMENT

ന്യൂഡൽഹി∙ ക്രിമിനലുകൾക്ക് ബിജെപി നൽകുന്ന പിന്തുണ സ്ത്രീകളോടുള്ള പാർട്ടിയുടെ മനോഭാവമാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത്തരം രാഷ്ട്രീയത്തിൽ ലജ്ജിക്കുന്നുണ്ടോയെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചു. ബിൽക്കിസ് ബാനു കൂട്ടമാനഭംഗ കേസിലെ 11 പ്രതികളെ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ചോദ്യം.

ഉത്തർപ്രദേശിലെ ഉന്നാവ്, ഹത്രാസ് കേസുകളും ജമ്മു കശ്മീരിലെ കാഠ്‌വ കേസും ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ ചോദ്യം. ‘‘ഉന്നാവ് കേസിൽ ബിജെപി എംഎൽഎയെ സംരക്ഷിക്കാൻ ശ്രമിച്ചു. കാഠ്‌വ കേസിൽ പ്രതികൾക്ക് അനുകൂലമായി റാലി നടത്തി. ഹത്രസ് കേസിൽ പ്രതികൾക്ക് അനുകൂലമായ സർക്കാർ. ഗുജറാത്തിൽ പ്രതികൾക്ക് മോചനവും ആദരവും. ക്രിമിനലുകൾക്കുള്ള പിന്തുണ സ്ത്രീകളോടുള്ള ബിജെപിയുടെ മനോഭാവമാണു കാണിക്കുന്നത്. പ്രധാനമന്ത്രി ജി, ഇത്തരം രാഷ്ട്രീയത്തിൽ നിങ്ങൾക്ക് ലജ്ജയില്ലേ’’– രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. 

ബിൽക്കിസ് ബാനു എന്ന യുവതിയെ കൂട്ടം ചേർന്നു പീഡിപ്പിക്കുകയും അവരുടെ 3 വയസ്സുള്ള കുട്ടി ഉൾപ്പെടെ 7 കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ കോടതി ജീവപര്യന്തം ശിക്ഷിച്ച 11 പ്രതികളെ ഗുജറാത്ത് സർക്കാർ തിങ്കളാഴ്ച സ്വതന്ത്രരാക്കിയിരുന്നു. 15 വർഷത്തോളം ജയിലിൽ കഴിഞ്ഞ പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ് അവരെ മാപ്പുനൽകി വിട്ടയച്ചത്.

English Summary: "Are You Not Ashamed?" Rahul Gandhi To PM As Bilkis Bano Convicts Freed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com