ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തേണ്ട സാഹചര്യമില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. ഭൂമി നഷ്ടപ്പെടുന്നതിന് കാരണം തുറമുഖം എന്നു പറയുന്നത് ശരിയല്ല. ഭൂമി നഷ്ടപ്പെടുന്നവർക്ക് പരിഹാരം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സമരക്കാരുമായി ചർച്ച നടത്തണമെന്നും ശശി തരൂർ പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഴിഞ്ഞം തുറമുഖ നിർമാണം തീരശോഷണമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയും വീടുകൾ നഷ്ടമായവരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ സമരത്തിലാണ്. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ സർക്കാർ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു.

English Summary: Shashi Tharoor on Vizhinjam Port and Fishermen Protest 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com