ADVERTISEMENT

തിരുവനന്തപുരം ∙ ലൈംഗികാതിക്രമക്കേസിൽ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കോടതി, ഉത്തരവില്‍ നടത്തിയ പരാമര്‍ശം ഏറെ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌. മുന്നില്‍ വരുന്ന വിഷയങ്ങളെ വിലയിരുത്തി ഉത്തരവ്‌ നല്‍കാന്‍ കോടതിക്ക്‌ അവകാശമുണ്ട്‌. എന്നാല്‍ ഈ കേസില്‍ പരാതിക്കാരിയുടെ വസ്‌ത്രധാരണത്തെക്കുറിച്ച്‌ നടത്തിയ പരാമര്‍ശം സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക്‌ കടകവിരുദ്ധമാണ്‌. 

ഇത്തരം കേസുകളിലെ വിചാരണയില്‍ കോടതി നടപടികള്‍ അതിജീവിതയ്ക്ക്‌ മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കുന്നതാകരുതെന്ന സുപ്രീം കോടതി നിര്‍ദേശത്തിന്‌ വിരുദ്ധവുമാണിത്‌. പരാതിക്കാരിയെ പ്രതിയുടെ അഭിഭാഷകന്‍ ക്രോസ്‌ വിസ്‌താരം നടത്തുമ്പോള്‍പോലും അവരെ അവഹേളിക്കുന്ന ചോദ്യങ്ങളോ പരാമര്‍ശങ്ങളോ ഉണ്ടാകരുതെന്ന്‌ സുപ്രീം കോടതി വ്യക്തമാക്കിയിരിക്കെയാണ്‌ ഇത്തരമൊരു പരാമര്‍ശം ഉണ്ടായിരിക്കുന്നത്‌.

ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം പൗരന്‌ ഉറപ്പ്‌ നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്‌ മേലുള്ള കടന്നുകയറ്റം കൂടിയാണ്‌ വസ്‌ത്രധാരണത്തെ സംബന്ധിച്ചുള്ള കോടതി പരാമര്‍ശമെന്നും സിപിഎം വ്യക്തമാക്കി.

English Summary: Civic Chandran case: CPM on Court Bail Order Remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com