ADVERTISEMENT

കൽപറ്റ ∙ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസിലെ ഗാന്ധിചിത്രം തകര്‍ത്ത കേസില്‍ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കല്‍പറ്റ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം. ടി.സിദ്ദിഖ് എംഎല്‍എ ഉള്‍പ്പെടെയുള്ളവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടി സിപിഎമ്മിന്റെ തീരുമാനപ്രകാരമാണെന്ന് ടി.സിദ്ദിഖ് ‌ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൊലീസ് നടപ്പാക്കുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പോലും പൊലീസ് പരിശോധിച്ചില്ലെന്നും സിദ്ദിഖ് പറഞ്ഞു.

കേസില്‍ രാഹുൽ ഗാന്ധിയുടെ പഴ്സ‌നൽ അസിസ്റ്റന്റ് (പിഎ) കെ.ആർ.രതീഷ്, ഓഫിസ് ജീവനക്കാരൻ എസ്.ആർ.രാഹുൽ, കോൺഗ്രസ് പ്രവർത്തകരായ കെ.എ.മുജീബ്, വി.നൗഷാദ് എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

English Summary: Congress Protest over Congress worker's arrest on Rahul Gandhi's Office Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com