ADVERTISEMENT

കൊച്ചി∙ മധ്യപ്രദേശിൽ മിന്നൽപ്രളയത്തിൽ കാർ അപകടത്തിൽപെട്ട് മരിച്ച മലയാളി സൈനികൻ ക്യാപ്റ്റൻ നിർമൽ ശിവരാജിന് നാടിന്റെ അന്ത്യാഞ്ജലി. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ പച്ചാളം ശ്മശാനത്തിൽ സംസ്കരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടേകാലോടെയാണ് ക്യാപ്റ്റൻ നിർമൽ ശിവരാജിന്റെ ഭൗതികദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. ഇവിടെ സൈന്യം ഗാർഡ് ഓഫ് ഓണർ നൽകി.

ഭൗതികദേഹം മാമംഗലത്തെ വീട്ടിലെത്തിച്ചപ്പോൾ വികാരനിർഭരമായ രംഗങ്ങൾക്കാണ് സാക്ഷിയായത്. ജബൽപുരിൽ സൈനിക ആശുപത്രിയിൽ നഴ്സായ നിർമലിന്റെ ഭാര്യ ലഫ്റ്റനന്റ ഗോപിചന്ദ്രയും മധ്യപ്രദേശിൽനിന്നു മൃതദേഹത്തെ അനുഗമിച്ചിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കലക്ടർ രേണു രാജ് പുഷ്പചക്രം സമർപ്പിച്ചു. മന്ത്രി പി.രാജീവ്, ഹൈബി ഈഡൻ എംപി എന്നിവരും അന്തിമോപചാരം അർപ്പിച്ചു.

ഭാര്യ ഗോപിചന്ദ്രയെ സന്ദർശിച്ച ശേഷം പട്ന വഴി 15നു രാത്രി പച്മാർഹിയിലുള്ള ആർമി എജ്യുക്കേഷൻ കോർ സെന്ററിലേക്കു പോകുന്നതിനിടെയാണു ക്യാപ്റ്റൻ നിർമലിന്റെ കാർ മിന്നൽപ്രളയത്തിൽ അകപ്പെട്ടത്. അണക്കെട്ടു തുറന്നതിനെ തുടർന്നാണ് മിന്നൽപ്രളയമുണ്ടായത്. കാറിലെ ജിപിഎസ് സംവിധാനം വഴി വ്യാഴാഴ്ച രാവിലെയാണ് കണ്ടെത്തിയത്. കാർ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ മാറിയായിരുന്നു  മൃതദേഹം.

English Summary: Cremation of Captain Nirmal Shivaraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com