Premium

'ലഹരിയടിച്ച' വിദ്യാർഥിക്ക് ജാമ്യത്തിന് 'കോളജ് കാമുകി'! അത്ര നിഷ്കളങ്കമല്ല ഈ 'ഗോ ഗ്രീൻ'

HIGHLIGHTS
  • കഞ്ചാവ് നിയമവിധേയമാക്കാൻ രാജ്യാന്തര ഗൂഢാലോചന; പ്രധാന ഉന്നം കേരളം
  • കഞ്ചാവിന്റെ മറവിൽ രാസലഹരി പടർത്തുകയാണോ?
  • ‘ഗോ ഗ്രീൻ’ എന്ന നിഗൂഢ ക്യാംപെയ്നു പിന്നിലെ യാഥാർഥ്യമെന്ത്?
FRANCE-CANNABIS-MARIJUANA-MARCH
കഞ്ചാവ് നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് പാരിസിൽ നടന്ന പ്രകടനത്തിൽ പങ്കെടുക്കുന്ന യുവതി. ഫയൽ ചിത്രം: ALAIN JOCARD / AFP
SHARE

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ഇൻസ്റ്റഗ്രാം ലൈവിൽ കഞ്ചാവ് വലിക്കുന്നതിന്റെ അനുഭൂതിയെക്കുറിച്ചു സംസാരിച്ച വ്ലോഗറുടെ വിഡിയോയിൽ പലതവണ ‘ഗോ ഗ്രീൻ, ഗോ ഗ്രീൻ ’ എന്നു പറയുന്നുണ്ട്. പച്ചപ്പെന്നു കേൾക്കുമ്പോൾ കണ്ണിനും മനസ്സിനും കുളിരു കിട്ടുമെങ്കിലും ആ ‘ഗോ ഗ്രീൻ ’ അത്ര നിഷ്കളങ്കമായിരുന്നില്ല. കഞ്ചാവിനെ നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ടു രാജ്യാന്തരതലത്തിൽ പ്രചാരണം നടത്തുന്ന വിഭാഗങ്ങൾ തങ്ങളുടെ ആശയം ഏറ്റവും നിഷ്കളങ്കമായ രീതിയിൽ അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന രീതിയാണിത്. സമൂഹത്തിൽ ഉന്നതർക്കിടയിൽ പോലും ആഴത്തിൽ വേരോടുകയാണ് രാജ്യാന്തര ഗൂഢാലോചനയുടെ ഭാഗമായ ഈ ക്യാംപെയ്ൻ. കേരളത്തിലും അതു വേരുറപ്പിക്കുന്നു. അടുത്തകാലത്തായി ലഹരിമരുന്നു കേസുകളിൽ പിടിയിലാകുന്ന പലരും എക്സൈസിനോടും പൊലീസിനോടും കഞ്ചാവിന്റെ മാഹാത്മ്യം പറഞ്ഞ് തട്ടിക്കയറാറുണ്ട്. ചീരയും കാബേജും കാരറ്റുമെല്ലാം പച്ചക്കറിയാണെങ്കിൽ വിത്തു മുളച്ചു തന്നെ ഉണ്ടാകുന്ന കഞ്ചാവിനോട് എന്തിനാണ് എതിർപ്പെന്നാണ് ചോദ്യം. ഇതേ ചോദ്യം തന്നെയാണ് കഴിഞ്ഞ ദിവസം പിടിലായ വ്ളോഗറും ചോദിച്ചത്. നേരത്തേ ലഹരിമരുന്നു കേസിൽ പിടിയിലാകുന്ന പലരും കുറ്റബോധം പ്രകടിപ്പിക്കാറുണ്ടെങ്കിൽ ഇപ്പോൾ പിടിയിലാകുന്നവർ അങ്ങനെയല്ല. ലഹരിയുടെ സുഖത്തെക്കുറിച്ചും അനുഭൂതിയെക്കുറിച്ചും ഉദ്യോഗസ്ഥരെയാണ് പറഞ്ഞു പ്രലോഭിപ്പിക്കുന്നത്. കഞ്ചാവ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാനായി പ്രത്യേക സംഘം തന്നെ രംഗത്തിറങ്ങിയിട്ടുണ്ടോ? എന്താണ് ‘ഗോ ഗ്രീനി’ന്റെ യഥാർഥ ലക്ഷ്യം? പാശ്ചാത്യ രാജ്യങ്ങളിൽ കഞ്ചാവ് ഉപയോഗിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നു പറയുന്നതിൽ കഴമ്പുണ്ടോ? കുറഞ്ഞ അളവ് കഞ്ചാവ് ഉപയോഗിച്ചാൽ കേസിൽ കുടുങ്ങില്ല എന്ന പ്രചാരണത്തിൽ എത്രമാത്രം സത്യമുണ്ട്? കേരളത്തിൽ കഞ്ചാവ് ഉപയോഗിക്കുന്നവർ പഴഞ്ചന്മാരായി എന്നു പറയുന്ന ഇക്കാലത്ത് ഞെട്ടിപ്പിക്കുന്ന ചില യാഥാർഥ്യങ്ങളിലേക്ക്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അച്ഛന്‍കുട്ടിയാണെങ്കിലും ഞാന്‍ ഇന്‍ഡിപെന്‍ഡന്‍റ് സ്ത്രീയാണ് | Namitha Pramod Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA