ഓഫിസിൽ കയറി വെട്ടിനുറുക്കി, അരിവാൾ കൊണ്ട് കൈ മുറിച്ചെടുത്തു; നടുങ്ങി തമിഴകം

manohar-murder
വേളാങ്കണ്ണിയിൽ കൊല്ലപ്പെട്ട ടി.വി.ആർ മനോഹർ
SHARE

ചെന്നൈ ∙ തമിഴ്‍നാട് വേളാങ്കണ്ണിയിൽ പണം ഇടപാടുകാരനെ അജ്ഞാത സംഘം ഓഫിസിൽ കയറി വെട്ടിക്കൊന്നു. പ്രമുഖ ഇടപാടുകാരിലൊരാളായ ടി.വി.ആർ. മനോഹറിനെയാണ് സുഹൃത്തുക്കൾക്ക് മുന്നിലിട്ടു ബൈക്കുകളിലെത്തിയ അജ്ഞാതസംഘം വെട്ടിനുറുക്കിയത്. മനോഹറിന് ഹോസ്റ്റൽ അടക്കമുള്ള നിരവധി ബിസിനസ് സ്ഥാപനങ്ങളുണ്ട്. 

കഴിഞ്ഞദിവസം രാത്രി വേളാങ്കണ്ണി മണിവേലിലെ സ്വന്തം ഓഫിസിൽ സുഹൃത്തുക്കളുമായി  സംസാരിച്ചിരിക്കുമ്പോൾ ആയിരുന്നു അപ്രതീക്ഷിത ആക്രമണം. ഈ സമയം ബൈക്കിൽ എത്തിയ ഒരു സംഘം ഓഫിസിലേക്ക്  ഇരച്ചുകയറി. മനോഹറിനെ തലങ്ങും വിലങ്ങും വെട്ടി. അരിവാൾ കൊണ്ട് കൈ വെട്ടിയെടുത്തു. ബഹളം കേട്ട് ഓടിയെത്തിയവരെ വടിവാൾ വീശി സംഘം അകറ്റിനിർത്തി. നിമിഷങ്ങൾക്കകം വാഹനത്തിൽ രക്ഷപ്പെടുകയും ചെയ്തു. 

വിവരമറിഞ്ഞെത്തിയ പൊലീസ് മനോഹറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. നഗരത്തിലെ മറ്റൊരു പണമിടപാടു സംഘവുമായി മനോഹറിനു തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.

English Summary: Financier TVR Manohar Killed in Velankanni by Unknown people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}